മദ്ധ്യപ്രദേശ്: എത്തുമെന്ന് രാഹുല്‍, തടയുമെന്ന് പോലീസ്

Subscribe to Oneindia Malayalam

ഭോപ്പാല്‍: കര്‍ഷകസമരം അതിരൂക്ഷമായ മദ്ധ്യപ്രദേശിലെ മന്ദ്‌സോറിലേക്ക് സ്ഥിതിഗതികള്‍ വിലയിരുത്താനും കര്‍ഷകരോട് സംസാരിക്കാനും കോണ്ഡഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദില്ലയില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് നീമച്ച് എസ്പി മനോജ് കുമാര്‍ സിങ് വ്യക്തമാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതു കണക്കിലെടുത്താണ് രാഹുലിനെ തടയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയിലധികമായി തുടരുന്ന കര്‍ഷകസമരത്തിനു നേരെയുണ്ടായ പോലീസ് വെടിവെയ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ കര്‍ഷക സമരം ജനകീയ സമരമായി രൂപപ്പെട്ടിരിക്കുകയാണ്. മന്ദസേര്‍ കളക്ടര്‍ സ്വതന്ത്ര കുമാര്‍ സിങ്ങിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഒപി ശ്രീവാസ്തവ ആണ് പുതിയ കളക്ടര്‍.
ജില്ലയിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സ്ഥലത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയും അര്‍ദ്ധസൈനിക വിഭാഗവും സ്ഥലത്തുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതലാണ് മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്.

rahulgandhi-08-

പ്രക്ഷോഭ സ്ഥലത്ത് ബുധനാഴ്ച എത്തിയ കളക്ടര്‍ സ്വതന്ത്ര കുമാര്‍ സിങ്ങിനെ ജനക്കൂട്ടം കയ്യേറ്റം ചെയ്തിരുന്നു. ബന്ധുവിന്റെ ശവസംസ്‌കാരത്തിനു പങ്കെടുക്കാന്‍ പോയ മന്ദസേറിലെ മുന്‍ എംപിയെയും മാനാക്ഷി നടരാജനെയും സമരക്കാര്‍ തടഞ്ഞു. എസ്പി ഓംപ്രകാശ് ത്രിപാഠിയെയും കര്‍ഷകര്‍ കയ്യേറ്റം ചെയ്തു.

English summary
SP, Neemuch says :Rahul Gandhi won't be allowed to visit Mandsaur
Please Wait while comments are loading...