വോട്ട് കൊള്ള ആരോപണം;രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ,'എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ല?'
ഹരിയാനയിൽ വോട്ട് കൊള്ള നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ . ആരോപണം അടിസ്ഥാനരഹിതമാണെന്നും എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് പരാതി ഉയർത്തിയില്ലെന്നും കമ്മീഷൻ ചോദിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെ (എസ് ഐ ആർ) രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നുണ്ടോ അതോ എതിർക്കുകയാണോയെന്നും കമ്മീഷൻ ചോദിച്ചു.
ഹരിയാനയിലെ വോട്ടർപട്ടികകൾക്കെതിരെ ഒരു അപ്പീലും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 90 നിയമസഭാ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിലവിൽ 22 തിരഞ്ഞെടുപ്പ് ഹർജികൾ മാത്രമാണ് കെട്ടിക്കിടക്കുന്നതെന്നും കമ്മീഷൻ അറിയിച്ചു.

ഒരു വോട്ടർ കൂടുതൽ വോട്ട് രേഖപ്പെടുത്തുകയോ വോട്ടറുടെ ഐഡൻ്റിറ്റിയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടാവുകയോ ചെയ്താൽ, എതിർപ്പുകൾ ഉന്നയിക്കേണ്ടത് കോൺഗ്രസ് പോളിംഗ് ഏജൻ്റുമാരുടെ ചുമതലയാണെന്ന് ഇസിഐ ഓർമ്മിപ്പിച്ചു. കോൺഗ്രസ് ഏജന്റുമാർ ആ സമയത്ത് യാതൊരു പരാതിയും ഉയർത്തിയിട്ടില്ല. ഈ വിഷയത്തിൽ അവർ അപ്പീലുകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വ്യാജ വോട്ടുകൾ നിലവിലുണ്ടെങ്കിൽ, അത്തരം വോട്ടർമാർ ബിജെപിയെ പിന്തുണച്ചുവെന്ന് രാഹുൽ ഗാന്ധിക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയുമെന്നും ഇസിഐ ചോദിച്ചു. ഒരുപക്ഷേ ഈ വോട്ടുകൾ കോൺഗ്രസിനാവാം ലഭിച്ചതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമായി അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണമാണ് ഇന്ന് രാഹുൽ ഗാന്ധി ഉയർത്തിയത്. ഹരിയാനയിൽ എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലമായിരുന്നു.പോസ്റ്റല്‍ വോട്ടുകളിലും കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ചു. എന്നിട്ടും കോൺഗ്രസ് പരാജയപ്പെട്ടു. 1.18 ലക്ഷം വോട്ടാണ് കോണ്‍ഗ്രസ്-ബിജെപി അന്തരം. 5.21 ലക്ഷം വ്യാജ വോട്ടർമാർ, 93,174 അസാധു വോട്ടർമാർ, 19.26 ലക്ഷം ബൾക്ക് വോട്ടർമാർ എന്നിവരിലൂടെ ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഒരാള്‍ 22 തവണ വോട്ടുചെയ്തെന്ന് ഒരു യുവതിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. ബ്രസീലിയൻ മോഡലായ മതിയൂസ് ഫെരെരോയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ഈ സ്ത്രീയുടെ ചിത്രം എങ്ങനെ ഹരിയാന വോട്ടർ പട്ടികയിൽ വന്നെന്നും രാഹുൽ ഗാന്ധി ചോദിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ പല പേരുകളിലായാണ് ഈ യുവതിയുടെ ചിത്രം വോട്ടർ പട്ടികയിൽ ഇടംപിടിച്ചതെന്നും രാഹുൽ ആരോപിച്ചു. ഒ












Click it and Unblock the Notifications