കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എല്ലാ കര്‍ഷകരുടെയും വായ്പ എഴുതി തള്ളും....നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ വാഗ്ദാനം ഇങ്ങനെ | Oneindia Malayalam

പട്‌ന: ബിജെപിയുടെ ബജറ്റ് പ്രഖ്യാപനങ്ങളെ പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി. ബീഹാറിലെ റാലിയില്‍ അടുത്ത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം. വീണ്ടും വായ്പ എഴുതി തള്ളലാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന മോദി സര്‍ക്കാര്‍ പദ്ധതിയെ കടന്നാക്രമച്ചിരിക്കുകയാണ് രാഹുല്‍. അതേസമയം പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം എന്ന രാഹുലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപിയെ ഞെട്ടിച്ചിരുന്നു.

അതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഒരേപോലെ പ്രതിസന്ധിയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ കര്‍ഷക സംഘടനകളും കര്‍ഷകരും ഒരേപോലെ മോദി സര്‍ക്കാരിന്റെ ബജറ്റിനെ വിമര്‍ശിച്ചിരുന്നു. വളം വാങ്ങാന്‍ പോലും മോദി നല്‍കുന്ന 6000 രൂപ കൊണ്ട് സാധിക്കില്ലെന്നായിരുന്നു കര്‍ഷകരുടെ ആരോപണം.

വായ്പ എഴുതി തള്ളും

വായ്പ എഴുതി തള്ളും

രാജ്യത്തുള്ള എല്ലാ കര്‍ഷകരുടെയും വായ്പകള്‍ അധികാരത്തിലെത്തിയാല്‍ എഴുതി തള്ളുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിലാണ് വായ്പ എഴുതി തള്ളുന്നത് നടപ്പിലാക്കുക. കര്‍ഷകര്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാമെന്നു അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ വായ്പ എഴുതി തള്ളുന്നത് നടപ്പിലാക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. ബീഹാറില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

കര്‍ഷകരെ അപമാനിച്ചു

കര്‍ഷകരെ അപമാനിച്ചു

മോദി കര്‍ഷകരെ അപമാനിച്ചിരിക്കുകയാണ്. ബീഹാറിലെ കര്‍ഷകരെയും അദ്ദേഹം അവഗണിച്ചു. ഇതിന് കര്‍ഷകര്‍ മറുപടി തരും. അവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ബിജെപി കര്‍ഷകര്‍ ഉടന്‍ തന്നെ ഇതിന്റെ ഫലം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കര്‍ഷകരുടെ വരുമാനത്തില്‍ കൈയ്യിട്ട് വാരുന്നതാണെന്ന് രാഹുല്‍ ാരോപിച്ചു. ഈ പണം കൊണ്ട് ബിസിനസുകാരുടെ പോക്കറ്റ് നിറയ്ക്കുകയാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു.

കര്‍ഷകര്‍ക്കായി പദ്ധതികള്‍

കര്‍ഷകര്‍ക്കായി പദ്ധതികള്‍

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കര്‍ഷകരുടെ ഭരണം ആയിരിക്കും നടക്കുകയെന്ന് രാഹുല്‍ പറഞ്ഞു. നിതീഷും മോദിയും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തൊഴിലില്ലായ്മ നിയന്ത്രിക്കാന്‍ പ്രത്യേകം പദ്ധതികളും കോണ്‍ഗ്രസ് തയ്യാറാക്കുന്നുണ്ട്. റാഫേല്‍ കരാര്‍ അടക്കമുള്ള പദ്ധതികളില്‍ വന്‍ അഴിമതിയാണ് മോദി നടത്തിയത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. അതേസമയം അധികാരത്തില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോര്‍പ്പറേറ്റുകളുടെ വായ്പകള്‍

കോര്‍പ്പറേറ്റുകളുടെ വായ്പകള്‍

സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ വായ്പയാണ് എഴുതി തള്ളിയത്. എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് വെറും 17 രൂപയാണ്. അനില്‍ അംബാനിയുടെ 30000 കോടി രൂപയുടെ വായ്പയാണ് സര്‍ക്കാര്‍ എഴുതി തള്ളിയത്. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കേണ്ടി വരില്ല. മിനിമം വേതനം എന്ന നയം കോണ്‍ഗ്രസ് നടപ്പിലാക്കുമെന്ന ഉറപ്പും രാഹുല്‍ നല്‍കി. മോദി കര്‍ഷകരെ വോട്ടുബാങ്കായാണ് കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് അങ്ങനെയല്ലെന്നും രാഹുല്‍ പറഞ്ഞു.

തൊഴില്‍ മേഖല തകര്‍ന്നു

തൊഴില്‍ മേഖല തകര്‍ന്നു

പട്‌ന യൂനിവേഴ്‌സിറ്റിക്ക് കേന്ദ്ര പദവി രാഹുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എ ന്നാല്‍ രാജ്യത്തെ യുവാക്കള്‍ മോദി വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെയെന്ന് രാഹുല്‍ ചോദിച്ചു. ബീഹാറിലെ യുവാക്കള്‍ വിദ്യാഭ്യാസമോ തൊഴിലോ നല്‍കാന്‍ മോദി തയ്യാറായില്ല. വിദേശ നാടുകളില്‍ പോയി രസിക്കുകയാണ് അദ്ദേഹം. പല തട്ടിപ്പുകള്‍ക്കായിട്ടാണ് അദ്ദേഹം വിദേശത്ത് പോകുന്നത്. ഫ്രാന്‍സില്‍ പോയ ശേഷമാണ് റാഫേല്‍ അഴിമതി നടന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് മാണി.... യുഡിഎഫിനോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടു!! കോണ്‍ഗ്രസിനെ ഞെട്ടിച്ച് മാണി.... യുഡിഎഫിനോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടു!!

English summary
rahul promises loan waiver to all farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X