കോണ്‍ഗ്രസ് എംപി ബിജെപിയിലേക്ക്.. കര്‍ണാടകത്തില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുന്നു
Recommended Video
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് വിഭജനം സഖ്യത്തിന് തലവേദനയാകുന്നു. 12 സീറ്റുകള്‍ വരെയാണ് ദളിന്റെ ആവശ്യം. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. അതേസമയം ചില മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ട് നല്‍കാനുള്ള തിരുമാനത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.
ശക്തി കേന്ദ്രമായ റായ്ചൂര് ദളിന് വിട്ട് നല്കാന് കോണ്‍ഗ്രസ് തിരുമാനിച്ചിരുന്നു. ഇതിനെതിരെ മണ്ഡലം എംപി രംഗത്തെത്തി. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് എംപി. വിവരങ്ങള്‍ ഇങ്ങനെ
12 സീറ്റുകള്‍
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും സീറ്റ് വിഭജനം സംബന്ധിച്ച് തിരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കഴിഞ്ഞിട്ടില്ല. 12 സീറ്റുകള്‍ വേണമെന്നാണ് ദളിന്റെ ആവശ്യം ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല.
ദളിന്റെ ശക്തികേന്ദ്രങ്ങള്‍
മാണ്ഡ്യ, തുംകുരു, ഹസന്, ഷിവമോഗ, മൈസൂര്‍,റെയ്ച്ചൂര്‍. വിജയപുര, ബെംഗളൂരു നോര്‍ത്ത് എന്നീ മണ്ഡലങ്ങളാണ് ദള്‍ ആവശ്യപ്പെടുന്നത്. ഇതെല്ലാം ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളാണ്.
മൈസൂര്‍ മേഖല
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ പല സീറ്റുകളും ജെഡിഎസിന് നഷ്ടപ്പെട്ടിട്ടുണ്ട്.എന്നാല്‍ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസ് പതറിയപ്പോള്‍ ജെഡിഎസിന് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദളിന് സാധിച്ചിരുന്നു.
അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്
ഇതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ വല്യേട്ടന് മനോഭാവത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ദളിന്റെ നിലപാട്. ഇതോടെ മാണ്ഡ്യ, റായ്ചൂര് തുടങ്ങിയ മണ്ഡലങ്ങള്‍ ദളിന് നല്കാന് കോണ്‍ഗ്രസ് തയ്യാറായി.
അംഗീകരിക്കാന്‍ കഴിയില്ല
എന്നാല്‍ പാര്‍ട്ടി നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി രംഗത്ത് എത്തി. റായ്ചൂര് എംപിയായ ബിവി നായികാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഭരണ വിരുദ്ധ വികാരം ഉയരാത്ത മണ്ഡലം ദളിന് വേണ്ടി അടിയറവ് വെയ്ക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നായിക് വ്യക്തമാക്കി.
ബിജെപിയിലേക്ക്
പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. നായിക് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
യെദ്യൂരപ്പ
സീറ്റ് നിര്‍ണയത്തില്‍ തഴയപ്പെടുമെന്ന ധാരണയെ തുടര്‍ന്ന് നേരത്തേ തന്നെ നായിക് ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. നായികിന് സീറ്റ് നല്‍കാമെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പയും ഉറപ്പ് നല്‍കിയതായാണ് വിവരം.
മൂന്ന് എംഎല്‍എമാര്‍
മണ്ഡലത്തിലുള്ള മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി ബിജെപിയില്‍ എത്തിക്കാമെന്ന നായിക്ക് യെദ്യൂരപ്പ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ തന്നെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന യെദ്യൂരപ്പ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.
തന്ത്രപരമായ നീക്കം
അതേസമയം മണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ സ്ഥാനാര്‍ത്ഥി ഇല്ലാതത്തിനാല്‍ നായിക്ക് മറുകണ്ടം ചാടേണ്ടത് പാര്‍ട്ടിയുടെ കൂടി ആവശ്യമായിരുന്നു. ദേവദുര്‍ഗ എംഎല്‍എയായ ശിവന്ഗൗഡയായിരുന്നു കഴിഞ്ഞ തവണ നായിക്കിനെതിരെ മത്സരിച്ചത്.
മത്സരത്തിനില്ല
ഇത്തവണയും ദേവഗൗഡയെ മത്സരത്തിനിറക്കാന്‍ ബിജെപി ഉദ്ദേശിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് ഇല്ലെന്ന് ശിവന് ഗൗഡ അറിയിച്ചു. ഇതോടെയാണ് നായിക്കിനായി യെദ്യൂരപ്പ കളിച്ചതെന്നാണ് റിപ്പോര്‍ട്ട്
കുലുങ്ങാതെ കോണ്‍ഗ്രസ്
12 സീറ്റുകളാണ് ദള്‍ ആവശ്യപ്പെടുന്നത്. ആറ് സീറ്റുകള്‍ വരെയെ നല്കാന് കഴിയുള്ളൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്. റായ്ചൂറിനായി ദള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും മണ്ഡലം വിട്ടുനല്കാതിരിക്കാന് കോണ്‍ഗ്രസിന് കഴിയും. എന്നാല്‍ നായിക് പാര്‍ട്ടി വിടുന്നത് തിരിച്ചടിയാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.