Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവും വെള്ളിയും സമ്മാനമായി നല്‍കി റെയില്‍വേ സംഘടനകള്‍; തിരികെ കൊടുത്ത് ഇടത് എംപി

ന്യൂഡല്‍ഹി: സമ്മാനമായി ലഭിച്ച സ്വര്‍ണനാണയവും വെള്ളിയും തിരികെ നല്‍കി ബിഹാറിലെ സിപിഐ(എംഎല്‍) എംപി സുദാമ പ്രസാദ്. ബെംഗളൂരുവിലെ റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങള്‍ സമ്മാനമായി നല്‍കിയ ഒരു ഗ്രാം സ്വര്‍ണ നാണയവും 100 ഗ്രാം വെള്ളിയും ആണ് എംപി തിരികെ നല്‍കിയത്. ഇത്തരം സമ്മാനങ്ങള്‍ അധാര്‍മ്മികവും അഴിമതിയുമാണ് എന്ന് വിശേഷിപ്പിച്ചാണ് ഇടത് എംപിയുടെ നടപടി.

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പഠനയാത്രയുടെ ഭാഗമായി നടത്തിയ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ആര്‍ഐടിഇഎസും റെയില്‍ വികാസ് നിഗം ലിമിറ്റഡും (ആര്‍വിഎന്‍എല്‍) നവംബര്‍ ഒന്നിനാണ് സ്വര്‍ണനാണയവും വെള്ളിയും എംപിക്ക് സമ്മാനിച്ചത്. സമ്മാനങ്ങളുടെ സ്വഭാവം മനസിലാക്കിയ അദ്ദേഹം പിറ്റേന്ന് തന്നെ റെയില്‍വേയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സിഎം രമേശിന് കത്തെഴുതി.

sudhama prasad

തുടര്‍ന്ന് പാനലിലെ മറ്റ് എംപിമാര്‍ക്കു മുന്നില്‍ അത് തിരികെ നല്‍കുകയായിരുന്നു. പഠനയാത്രയ്ക്കിടെ സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമായി മറ്റ് റെയില്‍വേ സംഘടനകള്‍ അദ്ദേഹത്തെ സമീപിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. തിരുപ്പതിയിലും ഹൈദരാബാദിലും 10,000 രൂപ മൂല്യമുള്ള ഒന്നിലധികം എസ്ബിഐ ഗിഫ്റ്റ് കാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

എന്നാല്‍ ആ സമ്മാനങ്ങള്‍ അവിടെ വെച്ച് തന്നെ അദ്ദേഹം തിരികെ നല്‍കി. പൂക്കള്‍, ഷാളുകള്‍, പെയിന്റിംഗുകള്‍, കുറച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ പൊതുവെ സ്വാഗത ജനപ്രതിനിധികള്‍ക്ക് സമ്മാനമായി നല്‍കാറുണ്ട്. 'എന്നെ വേദനിപ്പിച്ചത് ആ സമ്മാനങ്ങള്‍ തന്നതാണ്. ആര്‍ഐടിഇഎസ്, ആര്‍വിഎന്‍എല്‍ അംഗങ്ങള്‍ എന്റെ മുറി സന്ദര്‍ശിച്ച് എനിക്ക് രണ്ട് ബാഗുകള്‍ സമ്മാനിച്ചു.

അന്ന് വളരെ ക്ഷീണിച്ചതിനാല്‍ എന്താണ് ബാഗിനുള്ളില്‍ എന്ന് അപ്പോള്‍ നോക്കിയില്ല. പിന്നീടാണ് ഒരു ഗ്രാം സ്വര്‍ണ നാണയവും 100 ഗ്രാം വെള്ളി കട്ടിയും അതിലുണ്ട് എന്ന് മനസിലാക്കിയത്,' സുദാമ പ്രസാദ് പറഞ്ഞു. ഇത്തരം സമ്മാനങ്ങള്‍ നല്‍കിയ ഇന്ത്യന്‍ റെയില്‍വേയുടെ പൊതു ധാര്‍മ്മികതയെ കുറിച്ചോര്‍ത്ത് താന്‍ അമ്പരന്നുപോയി എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

റെയില്‍വേ സുരക്ഷ, യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കല്‍, സൗകര്യങ്ങളുടെ അഭാവം, റെയില്‍വേയുടെ അപമാനകരമായ പെരുമാറ്റം എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന കാലത്ത് പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എംപിമാരെ നിശബ്ദരാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാത്തതും കരാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും കരാറുകാരുടെ കയ്യില്‍ നിന്ന് പീഡനം നേരിടേണ്ടി വരുന്നതും അദ്ദേഹം തന്റെ കത്തില്‍ പരാമര്‍ശിച്ചു. മൂന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഒക്ടോബര്‍ 31 നും നവംബര്‍ 7 നും ഇടയില്‍ സമിതി പഠന പര്യടനത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+