കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിൻ സർവ്വീസുകൾ ഭാഗികമായി പുനരാരംഭിച്ചേക്കും; ആദ്യ ഘട്ടത്തിൽ ഗ്രീൻ സോണിൽ മാത്രം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവ്വീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ റെയിൽവേ. വളരെ കുറച്ച് ട്രെയിനുകൾ മാത്രം അനുവദിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. ടിക്കറ്റുകൾക്ക് കൂടുതൽ തുകയും ഈടാക്കും. അത്യാവശ്യ യാത്രക്കാർ മാത്രമേ സൗകര്യം ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് ഇത്.

മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് പുതിതായി പരിഗണിക്കുന്ന ട്രെയിനുകളിൽ നിരക്ക് ഇളവുകൾ ലഭിക്കില്ല. യാത്രക്കാരെ പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. നിർദ്ദേശം മന്ത്രാലയം അംഗീകരിക്കുകയാണെങ്കൽ സ്ലീപ്പർ ട്രെയിനുകളാകും ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ടിക്കറ്റുകൾ ഉറപ്പായ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. മാത്രമല്ല ജനറൽ കംമ്പാർട്ട്മെന്റിലുള്ള യാത്രയും അനുവദിക്കില്ല. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്.

train-1-1-1577204506

Recommended Video

cmsvideo
Lockdown Extend; No flights till May 3, says aviation ministry | Oneindia Malayalam

ഗ്രീൻ സോണിലായിരിക്കും ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തിയേക്കുക. ഹോട്ട് സ്പോട്ടുകളിൽ നിർത്താതതെയോ അല്ലേങ്കിൽ അവിടെ വെച്ച് ട്രെയിൻ വഴിതിരിച്ച് വിടുകയോ ആവും ചെയ്യുക.ഐസോലേഷൻ ബെഡുകൾ സജ്ജമാക്കിയ കോച്ചുകളാകും ആദ്യ ഘട്ട ട്രെയിനിൽ ഉണ്ടാകുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളുടെ കോച്ചകളിൽ ഐസോലേഷൻ ബെഡുകൾ ഒരുക്കിയിരുന്നു. എന്നാൽ ഇതുവരെ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇവ സ്ലീപ്പർ കോച്ചായി ഉപയോഗിക്കുന്നത് വഴി സാമൂഹിക അകലം പാലക്കുന്നത് ഉററപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.അതേസമയം ലോക്ക് ഡൗൺ കഴിഞ്ഞാലും ട്രെയിൻ, വിമാന സർവ്വീസുകൾ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.

'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

കണ്ണൻ ഗോപിനാഥന് കുരുക്ക് മുറുക്കി കേന്ദ്രം, അമിത് ഷായ്ക്ക് കടുത്ത മറുപടി നൽകി കണ്ണൻ ഗോപിനാഥൻ!കണ്ണൻ ഗോപിനാഥന് കുരുക്ക് മുറുക്കി കേന്ദ്രം, അമിത് ഷായ്ക്ക് കടുത്ത മറുപടി നൽകി കണ്ണൻ ഗോപിനാഥൻ!

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടിസംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടി

English summary
Railways planning to start train journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X