കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീര്‍ഘദൂര ട്രെയിനില്‍ നിന്നും പാന്‍ട്രി കോച്ച് അപ്രത്യക്ഷമാകുന്നു, പകരം ഇ-കാന്ററിംഗ് സര്‍വ്വീസ്

  • By Neethu
Google Oneindia Malayalam News

കൊല്‍ക്കത്ത: ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും പാന്‍ട്രി സര്‍വ്വീസുകള്‍ ഒഴിവാക്കുന്നു. പകരം ഇ-കാന്ററിംഗ് സര്‍വ്വീസ് ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേ കാന്ററിംഗ് ടൂറിസം കോര്‍പറേഷന്റെയാണ് പുതിയ തീരുമാനം.

നിലവിലെ പാര്‍ട്രി കോച്ചുകള്‍ പിന്‍വലിച്ച് പാസഞ്ചര്‍ കോച്ചുകള്‍ ആകാനാണ് തീരുമാനം. പാന്‍ട്രി സര്‍വ്വീസിനേക്കാള്‍ കൂടുതല്‍ ആദായം യാത്രക്കാരില്‍ നിന്നും ലഭിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

pantry


പാര്‍ട്രി സര്‍വ്വീസുകള്‍ പില്‍വലിച്ചാലും യാത്രക്കാര്‍ക്ക് ഭക്ഷണകാര്യത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത രീതിയില്‍ ഭക്ഷണം എത്തിക്കുന്നതിന് എല്ലാ സ്റ്റേഷനുകളിലും ഇ-കാന്ററിംഗ് സര്‍വ്വീസുകള്‍ ആരംഭിക്കും.

എന്നാല്‍ പുതിയ സര്‍വ്വീസ് പ്രാവര്‍ത്തികമാകുന്നതിന് സമയമെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇ-കാന്ററിംഗ് ഇല്ലാത്ത സ്റ്റേഷനിലൂടെയാണ് ഭക്ഷണ സമയത്ത് ട്രെയില്‍ കടന്നു പോകുന്നതെങ്കില്‍ യാത്രക്കാര്‍ ഭക്ഷണം കൊണ്ടു വരുകയോ പുറത്തുള്ള ഭക്ഷണശാലകളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും.

English summary
Railways start discontinuing pantry cars in long-distance trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X