രാജ് കുന്ദ്ര വീട്ടില്‍ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി

മുംബൈ: രാജ് കുന്ദ്രയുടെ പോണ്‍ വീഡിയോ കേസില്‍ പുതിയ വഴിത്തിരിവ്. നടി ഷെര്‍ലിന്‍ ചോപ്ര പരാതിയുമായി ജുഹു പോലീസ് സ്‌റ്റേഷനിലെത്തിയിരിക്കുകയാണ്. ലൈംഗികമായി രാജ് കുന്ദ്ര പീഡിപ്പിച്ചു എന്നാണ് പരാതി. ശില്‍പ്പ ഷെട്ടിക്കും സഹോദരിക്കും വരെ ഇതില്‍ പങ്കുണ്ടെന്നാണ് ഷെര്‍ലിന്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം ഷെര്‍ലിനെതിരെ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ശില്‍പ്പ ഷെട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിധി വിട്ടിരിക്കുകയാണ്. കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് രാജ് കുന്ദ്ര. എന്നാല്‍ ഷെര്‍ലിന്റെ പരാതി അദ്ദേഹത്തിന് പ്രതിസന്ധിയുണ്ടാക്കും.

1

ജുഹു പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഷെര്‍ലിന്‍ ചോപ്ര, രാജ് കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ അഭിഭാഷകരുമൊത്ത് നടി വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. രാജ് കുന്ദ്ര തന്നെ അധോലോകത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഷെര്‍ലിന്‍ പറയുന്നു. അതിന് പുറമേ രാജ് കുന്ദ്ര തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഷെര്‍ലിന്‍ ആരോപിച്ചു. ഇത് മാത്രമല്ല, പല പെണ്‍കുട്ടികളുടെയും ശരീരപ്രദര്‍ശനം വീഡിയോയില്‍ ചിത്രീകരിച്ച് പണമുണ്ടാക്കുകയും, എന്നാല്‍ ആ പെണ്‍കുട്ടികള്‍ക്ക് പണമൊന്നും നല്‍കാതെ വഞ്ചിക്കുകയുമാണ് രാജ് കുന്ദ്രയെന്നും നടി ആരോപിച്ചു.

2

അധോലോകത്തെ ഉപയോഗിച്ച് തന്റെ പരാതി പിന്‍വലിപ്പിക്കാനാണ് രാജ് കുന്ദ്ര ശ്രമിച്ചത്. ഇല്ലെങ്കില്‍ ജീവിതം തകര്‍ക്കുമെന്നും കുന്ദ്ര ഭീഷണിപ്പെടുത്തി. ഈ വര്‍ഷം ഏപ്രില്‍ 19ന് എന്റെ വീട്ടില്‍ രാജ് കുന്ദ്ര അതിക്രമിച്ച് കയറി. കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടായിരുന്നു ഈ വരവ്. ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ്. രാജ് കുന്ദ്രയുടെ ഭീഷണിയെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കാന്‍ പോലും ഭയമായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ധൈര്യത്തോടെ തിരിച്ചുവന്നിരിക്കുകയാണ്. അന്ന് ഭയന്ന് ജുഹു പോലീസ് സ്‌റ്റേഷനില്‍ നിന്ന് പരാതി പിന്‍വലിക്കാന്‍ വരെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അത്രയ്ക്ക് ഞാന്‍ ഭയന്ന് പോയിരുന്നു.

3

രാജ് കുന്ദ്രയെ ഞാന്‍ ആദ്യമായി കാണുന്നത് മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ്. തന്റെ മാനേജറും ഒപ്പമുണ്ടായിരുന്നു. രാജ് കുന്ദ്രയും താനും ആപ്പിനെ കുറിച്ചാണ് സംസാരിച്ചത്. കുന്ദ്രയുടെ കമ്പനിയായ ആംസ്‌പ്രൈമില്‍ വെച്ചാണ് താന്‍ കരാറൊപ്പിട്ടതെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. 2019 മാര്‍ച്ച് 27ന് രാത്രി തന്റെ വീട്ടിലേക്ക് വന്നിരുന്നു രാജ് കുന്ദ്ര. അന്ന് തന്നോട് ലൈംഗികാതിക്രമം കാണിച്ചിരുന്നു രാജ് കുന്ദ്ര. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജ് കുന്ദ്രയ്‌ക്കൊപ്പം തനിക്ക് ഫോട്ടോഷൂട്ട് ചെയ്യേണ്ടി വന്നു. ജെഎല്‍ സ്ട്രീം എ ന്ന സ്വന്തം കമ്പനിയുമായി തന്നെ സഹകരിപ്പിക്കാന്‍ രാജ് കുന്ദ്ര ശ്രമിച്ചിരുന്നുവെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

4

ജെഎല്‍ സ്ട്രീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ശില്‍പ്പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും. തന്നോട് ഫിറ്റ്‌നെസ് സംബന്ധമായ വീഡിയോ അപ്ലോഡ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്നും നടി വ്യക്തമാക്കി. രാജ് കുന്ദ്ര ശരിക്കും പെണ്‍കുട്ടികളെ വഞ്ചിക്കുകയായിരുന്നു. ഒരാള്‍ക്ക് പോലും പണം നല്‍കിയില്ല. ധാര്‍മികത ഒട്ടുമില്ലാത്ത ബിസിനസായിരുന്നു അത്. നിങ്ങള്‍ക്ക് ബിസിനസുകാരനാവണെങ്കില്‍ ആദ്യ ടാറ്റയുമായി ചേര്‍ന്ന് ബിസിനസ് പഠിച്ച് ഒരു ധാര്‍മികത ഉണ്ടാക്കിയെടുക്കൂ. എന്റെ കരിയറും ജീവിതവുമൊക്കെ തകര്‍ക്കുമെന്നാണ് രാജ് കുന്ദ്ര ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

5

നിങ്ങളുടെ കൈവശം കുറച്ച് സിനിമകള്‍ ഉണ്ടെങ്കില്‍ അത് കൂടി ഇല്ലാതാക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍. രാജ് കുന്ദ്രയുടെ അധികാരത്തെ താന്‍ ഇനിയും ഭയപ്പെടുന്നില്ലെന്ന് ഷെര്‍ലിന്‍ ചോപ്ര വ്യക്തമാക്കി. അതേസമയം രാജ് കുന്ദ്രയും ശില്‍പ്പ ഷെട്ടിയും ഷെര്‍ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മാനനഷ്ടക്കേസ് നല്‍കാനുള്ള പ്ലാനുമുണ്ട്. അതേസമയം അനുമതിയില്ലാതെ തന്നെ രാജ് കുന്ദ്ര ചുംബിച്ചുവെന്ന് ഷെര്‍ലിന്‍ പറയുന്നു. വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധത്തിന് താല്‍പര്യമില്ലായിരുന്നുവെന്നും താന്‍ രാജ് കുന്ദ്രയോട് പറഞ്ഞിരുന്നു. എന്നാല്‍ ശില്‍പ്പ ഷെട്ടിയുമായുള്ള വിവാഹ ജീവിതം സുഖകരമല്ലെന്നാണ് രാജ് കുന്ദ്ര തന്നോട് പറഞ്ഞതെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+