കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ചർച്ച ചെയ്തത് വോട്ടിങ് മെഷീന്‍ വിഷയം !

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറേ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ന‌ടത്തി. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയുമായി തിങ്കളാഴ്ച താക്കറേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയത്.

<strong>കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്</strong>കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്

വോട്ടിങ് മെഷീന്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തിനൊപ്പം ചേരാന്‍ എം എന്‍ എസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.

Soniya Gandhi and Raj Thakeray

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. എന്നാൽ മോദിക്കെതിരെ വൻ പ്രചരണങ്ങൾ നടത്തിയിരുന്നു. . മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
English summary
Raj Thackeray meets Sonia Gandhi in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X