'ചാണകം വാങ്ങും, ലാപ്‌ടോപ്പ് കൊടുക്കും..'; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍
ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ രാജസ്ഥാനില്‍ അഞ്ച് പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തങ്ങള്‍ അധികാരം നിലനിര്‍ത്തിയാല്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ മാതൃകയില്‍ ഗോധന്‍ ഗ്യാരണ്ടി അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. വെള്ളിയാഴ്ച ജയ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലി കര്‍ഷകരില്‍ നിന്ന് ചാണകം കിലോയ്ക്ക് രണ്ട് രൂപയ്ക്ക് വാങ്ങുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. ഇംഗ്ലീഷ് മീഡിയം കോളജുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പ്രവേശനത്തോടൊപ്പം എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പോ ടാബ്ലെറ്റോ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രകൃതി ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെയുള്ള പ്രകൃതി ദുരന്ത ഇന്‍ഷുറന്‍സും സര്‍ക്കാര്‍ ഉറപ്പാക്കും. ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ അനുവദിക്കാന്‍ തുടങ്ങുമെന്നും പഴയ പെന്‍ഷന്‍ പദ്ധതി ഗ്യാരന്റി നിയമം നടപ്പാക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. ആകെ ഏഴ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ജുന്‍ജുനു ജില്ലയില്‍ പ്രിയങ്ക ഗാന്ധിയുടെ റാലിക്കിടെ രണ്ട് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരുന്നു. ഗൃഹ ലക്ഷ്മി ഗ്യാരണ്ടി സ്‌കീമിന് കീഴിലുള്ള സ്ത്രീ കുടുംബനാഥകള്‍ക്ക് 10000 രൂപ വാര്‍ഷിക ഓണറേറിയവും എല്‍പിജി സിലിണ്ടറിന് 500 രൂപയു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാങ്ങള്‍ കൂടാതെ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
ഏഴ് വാഗ്ദാനങ്ങള്‍ ജനകീയമാക്കാന്‍ ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ക്യാമ്പുകള്‍ തുറക്കും. തങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രകടന പത്രിക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ ഡി റെയ്ഡുകളില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും വിമര്‍ശിക്കാനും ഗെലോട്ട് മറന്നില്ല.
നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ രാജ്യത്ത് ആരംഭിച്ച് കഴിഞ്ഞെന്നും രാജസ്ഥാനിലെ തങ്ങളുടെ വാഗ്ദാനങ്ങളില്‍ ഭയപ്പെട്ട് ബി ജെ പിയും സമാനമായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തുടങ്ങി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്ക് നവംബര്‍ 25 നാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലമറിയാം.












Click it and Unblock the Notifications