രാജസ്ഥാനിൽ കോൺഗ്രസ് വീഴും, ബിജെപി അധികാരത്തിലേറും, ടൈംസ് നൗ-ഇടിജി റിസര്‍ച്ച് സര്‍വ്വേ ഫലം
ഡല്‍ഹി: രാജസ്ഥാനില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കി അഭിപ്രായ സര്‍വ്വേ ഫലം. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞടുപ്പ് ഇപ്പോള്‍ നടന്നാല്‍ വോട്ടര്‍മാര്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച് ബിജെപിയെ തിരഞ്ഞെടുക്കും എന്നാണ് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. 200 സീറ്റുകളാണ് രാജസ്ഥാന്‍ നിയമസഭയിലുളളത്. നവംബര്‍ 26ന് തിരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിന് 68 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത എന്നാണ് ടെംസ് നൗ-ഇടിജി റിസര്‍ച്ച് സര്‍വ്വേ പ്രവചനം. ബിജെപിക്ക് 114 മുതല്‍ 124 വരെ സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം മറ്റ് പാര്‍ട്ടികള്‍ക്ക് 6 മുതല്‍ 10 സീറ്റുകള്‍ ലഭിക്കാനുളള സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. ബിജെപിക്ക് 43.80 ശതമാനം വോട്ടും കോണ്‍ഗ്രസിന് 41.90 ശതമാനം വോട്ടും ലഭിക്കും.

ധുന്‍ധര്‍ മേഖലയിലെ 58 സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ബിജെപി വിജയിക്കും. 36 മുതല്‍ 40 വരെ സീറ്റുകളാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 16 മുതല്‍ 20 സീറ്റ് വരെ ലഭിച്ചേക്കും. മേവാര്‍ മേഖലയില്‍ കോണ്‍ഗ്രസിന് 15 മുതല്‍ 19 സീറ്റുകളില്‍ വരെ വിജയമുണ്ടായേക്കും. 43 സീറ്റുകളാണ് ആകെ മേവാറിലുളളത്. ബിജെപിക്ക് 21 മുതല്‍ 27 വരെ സീറ്റുകള്‍ ലഭിക്കും.
മാര്‍വാര്‍ മേഖലയില്‍ ഉളള 61 സീറ്റുകളില്‍ ബിജെപിക്ക് 31 മുതല്‍ 27 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 21 മുതല്‍ 27 സീറ്റുകളില്‍ വരെ വിജയമുണ്ടായേക്കും എന്നും സര്‍വ്വേ പ്രവചിക്കുന്നു. ഹദോഠി മേഖലയിലെ 17 സീറ്റുകളില്‍ ബിജെപിക്ക് 11 മുല്‍ 13 സീറ്റുകള്‍ വരെ ലഭിച്ചേക്കും. കോണ്‍ഗ്രസിന് 3 മുതല്‍ 7 സീറ്റുകള്‍ വരെയും ലഭിക്കാനുളള സാധ്യതയുണ്ട്. ശെഖാവത്തി മേഖലയിലെ 21 സീറ്റുകളില്‍ ബിജെപിക്ക് 10 മുതല്‍ 12 വരെയും കോണ്‍ഗ്രസിന് 7 മുതല്‍ 11 വരെയും സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.












Click it and Unblock the Notifications