Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടര്‍ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ചരിത്രം ആവര്‍ത്തിക്കാന്‍ ബിജെപി, രാജസ്ഥാനില്‍ ഇന്ന് വിധിയെഴുത്ത്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 200 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ചില മേഖലകളില്‍ മറ്റ് പാര്‍ട്ടികള്‍ക്കും നിര്‍ണായക സ്വാധീനമുണ്ട്. ഡിസംബര്‍ മൂന്നിന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം രാജസ്ഥാനിലേയും വിധി അറിയാം.

തുടര്‍ഭരണം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകളെ മാറ്റുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡും ക്ഷേമപദ്ധതികളും ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. അതേസമയം സംസ്ഥാനത്തെ അഴിമതി, ക്രമസമാധാന പ്രശ്നങ്ങള്‍, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര്‍ എന്നിവയായിരുന്നു ബി ജെ പി ആയുധമാക്കിയത്.

rajasthan

ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് ഒന്നിലധികം റാലികള്‍ നടത്തി പ്രചാരണം കൊ ഴുപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് വേണ്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗെലോട്ട് തുടങ്ങിയവര്‍ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയപ്പോള്‍ ബിജെപി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേതൃത്വം നല്‍കി.

രാജസ്ഥാനില്‍ ആകെ 200 നിയമസഭകളുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് കരണ്‍പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. അതിനാല്‍ 199 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ ആകെ 1862 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. 5,25,38,105 വോട്ടര്‍മാരാണ് ഇന്ന് അവരുടെ സമ്മതിദാവാവകാശം വിനിയോഗിക്കുക.

അശോക് ഗെലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, നിയമസഭാ സ്പീക്കര്‍ സിപി ജോഷി, മന്ത്രിമാരായ ശാന്തി ധാരിവാള്‍, ബിഡി കല്ല, ഭന്‍വര്‍ സിംഗ് ഭാട്ടി, സാലിഹ് മുഹമ്മദ്, മംമ്ത ഭൂപേഷ്, പ്രതാപ് സിംഗ് ഖാചാരിയവാസ്, രാജേന്ദ്ര യാദവ്, ശകുന്ത്‌ല റാവത്ത്, ഉദയ് ലാല്‍ അഞ്ജന, മുന്‍ ചീഫ് സെക്രട്ടറി നിരഞ്ജന്‍ ആര്യ എന്നിവരാണ് മത്സരരംഗത്തുള്ള കോണ്‍ഗ്രസിലെ പ്രമുഖര്‍.

ബി ജെ പിക്ക് വേണ്ടി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, പ്രതിപക്ഷ ഉപനേതാവ് സതീഷ് പൂനിയ, എംപിമാരായ ദിയാ കുമാരി, രാജ്യവര്‍ദ്ധന്‍ റാത്തോഡ്, ബാബ ബാലക്നാഥ്, കിരോഡി ലാല്‍ മീണ, ഗുര്‍ജാര്‍ നേതാവ് അന്തരിച്ച കിരോഡി സിംഗ് ബെയിന്‍സ്ലയുടെ മകന്‍ വിജയ് ബൈന്‍സ്ല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

നിലവില്‍, സംസ്ഥാന നിയമസഭയില്‍ 107 കോണ്‍ഗ്രസ് എം എല്‍ എമാരുണ്ട്. ബി ജെ പിക്ക് 70, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി) 3, സി പി എമ്മിനും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും (ബിടിപി) രണ്ട് സീറ്റ് വീതവും ഉണ്ട്. രാഷ്ട്രീയ ലോക്ദളിന് ഒരു സീറ്റും 13 സ്വതന്ത്രരും ഉണ്ട്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+