Get Updates
Get notified of breaking news, exclusive insights, and must-see stories!

വസുന്ധര രാജെ ഝൽറാപട്ടനിൽ മത്സരിക്കും; രാജസ്ഥാനിൽ ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ടു

ന്യൂഡൽഹി: വസുന്ധര രാജെ സിന്ധ്യയ്ക്ക് രാജസ്ഥാനിൽ മത്സരിക്കാൻ സീറ്റ് നൽകി ബി ജെ പി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് വസുന്ധരയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. 83 സ്ഥാനാർത്ഥികളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഝൽറാപട്ടൻ മണ്ഡലത്തിൽ നിന്നാണ് വസുന്ധര മത്സരിക്കുക.

ആദ്യ പട്ടികയിൽ വസുന്ധരയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. 41 സ്ഥാനാർത്ഥികളുടെ പേരാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടത്. വസുന്ധര രാജക്ക് സീറ്റ് കിട്ടാത്തതിൽ അണികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷൻ കൂടിയാണ് വസുന്ധര,. 2003, 2008, 2013, 2018 വർഷങ്ങളിൽ ഝൽറാപട്ടൻ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

VVasundara

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി അത്ര രസത്തിലായിരുന്നില്ല വസുന്ധര. 2018-ലെ തിരഞ്ഞെടുപ്പിൽ ജാട്ട് സമുദായത്തെ പാർട്ടിയിൽ നിന്ന് അകറ്റുമെന്ന് പറഞ്ഞ് 2018-ൽ രാജസ്ഥാനിലെ ബി ജെ പി അധ്യക്ഷനായി ഷെഖാവത്തിന്റെ നിയമനത്തെ വസുന്ധര രാജെ എതിർത്തതുമു തൽ ഇരുനേതാക്കളും അടുത്തിടപഴകിയിട്ടില്ല.

ബി ജെ പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വസുന്ധര രാജയെ ഒഴിവാക്കിയതിൽ രൂക്ഷമായ പ്രതികരണം ഉയർന്നിരുന്നു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുത്ത വെള്ളിയാഴ്ച നടന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് വസുന്ധര രാജെയെ മത്സരിപ്പിക്കുന്നതിലൽ തീരുമാനം ഉണ്ടായത്. രണ്ടാമത്തെ പട്ടികയിൽ നർപത് സിംഗ് രാജ്‌വിയെ ചിറ്റോർഗഡിൽ നിന്ന് വിദ്യാധർ നഗർ സീറ്റിൽ മത്സരിപ്പിക്കും . രാജ്‌വി അതിന്റെ ശക്തനായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ മരുമകനാണ്.

അതേസമയം, രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സർക്കാരിനെപുറത്താക്കി ബി ജെ പി അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവ്വേ ഫലം ഇന്ന് വന്നിരുന്നു, ഇന്ത്യ ടിവി സി എൻ എക്സ് സർവ്വേയാണ് ബി ജെ പിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്. 200 അം​ഗ രാജസ്ഥാൻ നിയമസഭയിൽ 125 സീറ്റുകൾ നേടി വിജയിക്കുമെന്നാണ് പറയുന്നത്. കോൺ​ഗ്രസിന് 72 സീറ്റാണ് പറയുന്നത്.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ അഞ്ച് നിർണായക സംസ്ഥാനങ്ങളിൽ നവംബർ 7 നും 30 നും ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഫലം ഡിസംബർ 3 ന് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജസ്ഥാനിലെ 200 സീറ്റുകളിലേക്കും നവംബർ 25ന് വോട്ടെടുപ്പ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+