രാജസ്ഥാന്‍ കോണ്‍ഗ്രസിന്‍റെ കൈകളിലേക്ക്?വോട്ടെണ്ണല്‍ തുടങ്ങി! നിര്‍ണായകം
1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇത് വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

പുറത്തുവന്ന പ്രധാന അഞ്ച് എക്‌സിറ്റ് പോളുകളില്‍ നാലും കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 101 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിന് 140 സീറ്റുവരെ പ്രവചിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് ഇവിടെ കോണ്‍ഗ്രസിന് തുണയായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.
Congress workers perform 'hawan' outside Rahul Gandhi's residence in Delhi #AssemblyElections2018 pic.twitter.com/zkuKfW9T2T
— ANI (@ANI) December 11, 2018
നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലാണെന്നിരിക്കെ കോണ്‍ഗ്രസ് അനുകൂല തരംഗങ്ങള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. 2014 ല്‍ ആകെയുള്ള 25 ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ശീലമാണ് ഇതുവരെ തുടര്‍ന്നത്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ഭാവി തിരുമാനിക്കും.
Recommended Video

ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം അവസാന ഘട്ടത്തില്‍ ശക്തമായ മത്സരമാണ് ബിജെപിയും ഉയര്‍ത്തിയത്












Click it and Unblock the Notifications