കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെളിയിലേക്ക് ബിജെപിയെ വലിച്ചിടരുത്'; മൗനം വെടിഞ്ഞ് വസുന്ധരാ രാജെ സിന്ധ്യ

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് നീക്കങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വസുന്ധരാ രാജെ സിന്ധ്യ. സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി ഉടലെടുത്തിട്ടും ഇതുവരേയും വസുന്ധരാ രാജെ പ്രതികരിക്കാത്തത് ബിജെപിയെ പോലും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് ഇവിടുത്തെ ജനങ്ങളാണ് വില കൊടുക്കേണ്ടി വരുന്നതെന്നായിരുന്നു വസുന്ധര രാജെയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് വസുന്ധര രാജെ രംഗത്തെത്തുന്നത്.

ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...

കൊവിഡ്

കൊവിഡ്

സംസ്ഥാനം വലിയ കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന സമയത്ത് കൂടിയാണ് സര്‍ക്കാരില്‍ പ്രശ്‌നം ഉടലെടുക്കുന്നത്. ഇവിടെ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് 500 പേര്‍ മരണപ്പെടുകയും 28000 ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും വസുന്ധര രാജെ വ്യക്തമാക്കി.

ബിജെപി

ബിജെപി

ഈ ചെളിയിലൂടെ ബിജെപിയുടെയോ ബിജെപി നേതാക്കളുടെയോ പേര് വലിച്ചിടുന്നതില്‍ അര്‍ത്ഥമില്ല. ജനങ്ങളുടെ താല്‍പര്യമാണ് പരമപ്രധാനമായി തുടരേണ്ടതെന്നും അവര്‍ വ്യക്തമാക്കി.സംസ്ഥാനത്തെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോര് നടക്കുന്നതിനിടെയാണ് വസുന്ധര രാജെയുടെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

അലോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിരന്തരം ഉയരുന്നുണ്ട്.രാജസ്ഥാന്‍ കോണ്‍ഗ്രസിലും നിര്‍ണ്ണായക ചര്‍ച്ചകളും നീക്കങ്ങളും നടക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം എന്ന പ്രഖ്യാപനം നടത്താതെ സോണിയാഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമായോ ചര്‍ച്ചക്കില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ നിലപാട്. അദ്ദേഹം പ്രിയങ്കാഗാന്ധിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടി നടപടി

പാര്‍ട്ടി നടപടി

എന്നാല്‍ പ്രിയങ്കയുമായുള്ള മൂന്ന് മണിക്കൂര്‍ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു സച്ചിന്‍ പൈലറ്റിനെതിയുള്ള പാര്‍ട്ടി നടപടി. എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ തിരുത്തുമായി സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ എതിര്‍പ്പുകളും അനിഷ്ടങ്ങളും അറിയിക്കുന്നത് ഒരിക്കലും അയോഗ്യതയ്ക്കുള്ള കാരണമായി കാണാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ തിരുത്ത് വരുത്തിയിട്ടുണ്ട്.

അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്

എന്നാല്‍ ഒരു അനുനയത്തിനും സച്ചിന്‍ പൈലറ്റ് തയ്യാറല്ലായെന്ന് പറയുമ്പോള്‍ അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം ഇപ്രകാരമാണ്. ഒരു വര്‍ഷമായി സച്ചിന്‍ പൈലറ്റുമായി താന്‍ ഒന്നും സംസാരിക്കാറില്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. എന്താണ് സച്ചിന്‍ തന്റെ സര്‍ക്കാരിനെതിരെ ചെയ്യുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കുകയെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ ചോദ്യം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനപ്രതിനിധിയായ മുതിര്‍ന്ന രാഷ്ട്രീയ നേതാവും സംശയ നിഴലില്‍- റിപ്പോര്‍ട്ട്സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനപ്രതിനിധിയായ മുതിര്‍ന്ന രാഷ്ട്രീയ നേതാവും സംശയ നിഴലില്‍- റിപ്പോര്‍ട്ട്

Recommended Video

cmsvideo
Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot | Oneindia Malayalam

മധ്യപ്രദേശില്‍ 25 ല്‍ 24 ലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ; വിശ്വാസം ജനങ്ങളിലെന്ന് കമല്‍നാഥ്മധ്യപ്രദേശില്‍ 25 ല്‍ 24 ലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ; വിശ്വാസം ജനങ്ങളിലെന്ന് കമല്‍നാഥ്

English summary
Rajasthan Congress Crisis; Vasundhara Raje Reacts dont drag the BJP Into the Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X