സുപ്രധാന തീരുമാനവുമായി വ്യോമസേന; മിഗ് 21 യുദ്ധ വിമാനങ്ങളുടെ സേവനം നിര്‍ത്തി, കാരണം ഇതാണ്
ദില്ലി: ഈ മാസം ആദ്യമാണ് രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണത്. മേയ് 8ന് സൂറത്ഗഡ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഹനുമാന്‍ഗഡ് ഗ്രാമത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷമം പൂര്‍ത്തിയാകുന്നത് വരെ മിഗ് 21 മുഴുവന്‍ യുദ്ധവിമാനങ്ങളുടെ സേവനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ത്തിവച്ചു. വിശദമായ കാരണം കണ്ടെത്തി, മിഗ് 21 വിമാനങ്ങളുടെ കാരണം കണ്ടെത്തുന്നതുവരെ വിമാനങ്ങളുടെ സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥകര്‍ അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മുഴുവന്‍ മിഗ് വിമാനങ്ങളുടെയും സേവനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റഷ്യന്‍ നിര്‍മ്മിത മിഗ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ് മിഖ് വിമാനങ്ങള്‍. സാങ്കേതിക തകരാര്‍ മൂലമുള്ള അപകടങ്ങള്‍ തുടരുന്നതോടെയാണ് നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഉപയോഗത്തിലുള്ള 70 മിഗ് 21 വിമാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഈ മാസം ആദ്യം ഹനുമാന്‍ഗഡിലെ ദാബ്ലി ഏരിയയിലാണ് ഈ വിമാനം തകര്‍ന്ന് വീണത്. എ എസ് പി ജസ്സാറാം ബോസാണ് രണ്ട് മരണം സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. കൊല്ലപ്പെട്ട രണ്ട് പേരും സ്ത്രീകളാണ്. ഒരാള്‍ക്ക് പരിക്കുണ്ട്. പൈലറ്റിനും ചെറിയ പരിക്കുണ്ട്. മിഗ് എന്നത് പഴയ റഷ്യന്‍ വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോന്‍ ഖുരേവിച്ച് എന്നതിന്റെ ചുരുക്കപ്പേരാണ്.
മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് 'ഫിഷ്‌ബെഡ്' എന്നാണ്. ഇന്ത്യയില്‍ ഇതിനു ത്രിശൂല്‍ വിക്രം ബൈസണ്‍എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയില്‍ വച്ച് ഒരുപാടു പഴയ മിഗ്-21 കള്‍ തകരുകയും ഇജക്ഷന്‍ ശരിയായി പ്രവര്‍ത്ത്തിക്കാതെ വൈമാനികര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പറക്കുന്ന ശവപ്പെട്ടി എന്ന പേര്‍ കൂടെ വീണിരുന്നു.
നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങള്‍ മിഗ് -21 പറത്തിയിട്ടുണ്ട്, കന്നി പറക്കലിന് ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇത് പല രാജ്യങ്ങള്‍ക്കും സേവനം നല്‍കുന്നുണ്ട്. ഇത് നിരവധി വ്യോമയാന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. വ്യോമയാന ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മിക്കപ്പെട്ട സൂപ്പര്‍സോണിക് ജെറ്റ് വിമാനമായി മിഗ് -21 മാറി. കൊറിയന്‍ യുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ച യുദ്ധവിമാനവും മിഗ് ആണ്.












Click it and Unblock the Notifications