Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് ഫലം: രാജസ്ഥാനില്‍ രാജ്യവര്‍ധന്‍ റാത്തോഡ് മുഖ്യമന്ത്രിയാവുമോ? മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപി ഏകദേശം ഭരണം ഉറപ്പിച്ചിരിക്കുകയാണ്. കേവലഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ് പാര്‍ട്ടി. 105 സീറ്റുകളിലാണ് അവരുടെ ലീഡ്. വമ്പന്‍ നേതാക്കളൊന്നും മത്സരിക്കാതെ തന്നെ അവര്‍ നേടിയ വിജയമാണിത്. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിലും സംസ്ഥാന ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ പേരും ചര്‍ച്ചകളിലുണ്ട്.

ഇക്കാര്യത്തില്‍ ആദ്യമായി അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ മോശം ഭരണവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണവും തമ്മിലുള്ള മത്സരമാണ് രാജസ്ഥാനില്‍ നടന്നതെന്നും റാത്തോഡ് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതേസമയം മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളെ റാത്തോഡ് തള്ളി.

Assembly Election Results 2023

താന്‍ മുഖ്യമന്ത്രിയാവണോ എന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുക. ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഫലം വന്ന ശേഷം തീരുമാനമെടുക്കുമെന്നും റാത്തോഡ് പറഞ്ഞു. എല്ലാം കൃത്യസമയത്ത് തന്നെ സംഭവിക്കും. ഫലം പൂര്‍ണമായും പുറത്തുവന്നാല്‍, നേതൃത്വം അതില്‍ പ്രഖ്യാപനം നടത്തും. ഇതൊരു കൂട്ടായ പ്രയത്‌നമാണ്. ഒരാള്‍ തീര്‍ച്ചയായും ആ സംഘത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടതായി വരും.

ശരിയായ സമയത്ത് ബിജെപി നേതൃത്വം ആ പ്രഖ്യാപനം നടത്തുമെന്നും റാത്തോഡ് വ്യക്തമാക്കി.അതേസമയം രാജ്യവര്‍ധന്‍ റാത്തോഡ് സ്വന്തം മണ്ഡലമായ ജോത്വാരയില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥി അഭിഷേക് ചൗധരിയാണ് ഇവിടെ മുന്നിലുള്ളത്. ജോത്വാരയില്‍ 9000 വോട്ടിനാണ് ചൗധരി മുന്നിലുള്ളത്. ജയ്പൂര്‍ മേഖലയിലാണ് ഈ മണ്ഡലമുള്ളത്. ഇത് ജനറല്‍ സീറ്റാണ്.

ബിഎസ്പിയുടെ അശോക് കുമാര്‍ ശര്‍മയാണ് ഇവിടെ മത്സരിക്കുന്ന മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലാല്‍ചന്ദ് കട്ടാരിയ ഇവിടെ നിന്ന് വിജയിച്ചിരുന്നു. ബിജെപിയുടെ രാജ്പാല്‍ സിംഗ് ഷെഖാവത്തിനെയായിരുന്നു പരാജയപ്പെടുത്തിയത്. 10747 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.

അതേസമയം രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുന്നത് രീതിയില്‍ മാറ്റം വരുത്തുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ ബിജെപിയുടെ പ്രചാരണം സര്‍ക്കാരിന്റെ വീഴ്ച്ചയും, ഭരണവിരുദ്ധ വികാരവും കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്യാന്‍ വന്നത് തന്നെ സംസ്ഥാനത്ത് മാറ്റം വേണമെന്നത് കൊണ്ടാണെന്ന് റാത്തോഡ് നേരത്തെ പറഞ്ഞിരുന്നു. ബൂത്ത് പ്രവര്‍ത്തകരുടെ കാര്യമെടുത്താല്‍ തന്നെ ബിജെപി മുന്നിലാണ്. ഓരോ ബൂത്തിലും ഓരോ പ്രവര്‍ത്തകന്‍ വീതമുണ്ട്. എക്‌സിറ്റ് പോളുകളേക്കാള്‍ വിശ്വാസ്യത ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കുണ്ടെന്നും റാത്തോഡ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+