കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി | Oneindia Malayalam

ജയ്പൂര്‍: ബിജെപിയുടെ തീപ്പൊരി നേതാവായി അറിയപ്പെടുന്ന രാജസ്ഥാന്‍ എംഎല്‍എ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാനും എംഎല്‍എ തീരുമാനിച്ചു. അല്‍വാര്‍ ജില്ലയിലെ രാംഗഡ് എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് രാജിവച്ചത്.

ഒട്ടേറെ അനുയായികളുള്ള ബിജെപി നേതാവാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്യാന്‍ ദേവ് രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ബിജെപി വോട്ട് ഭിന്നിക്കാനും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനും സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

അപ്രതീക്ഷിത രാജി

അപ്രതീക്ഷിത രാജി

തിങ്കളാഴ്ചയാണ് ഗ്യാന്‍ ദേവ് അഹൂജ രാജി പ്രഖ്യാപിച്ചത്. ഏകാധിപത്യ നിലപാടുള്ള നേതാക്കളാണ് ബിജെപിയിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെയുമായി അത്ര സുഖത്തിലല്ല ഗ്യാന്‍ ദേവ്. ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹം രാജിവെക്കുമെന്ന് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.

പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല

പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല

അല്‍വാര്‍ ജില്ലയിലെ രാംഗഡ് മണ്ഡലത്തെയാണ് ഗ്യാന്‍ ദേവ് പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഗ്യാന്‍ ദേവിന് പാര്‍ട്ടി സീറ്റ് നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. പക്ഷേ, പാര്‍ട്ടിയില്‍ ഏകാധിപത്യമാണെന്ന് മാത്രമാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.

സ്വതന്ത്രനായി മല്‍സരിക്കും

സ്വതന്ത്രനായി മല്‍സരിക്കും

രാംഗഡില്‍ സുഖ്വന്ത് സിങാണ് ബിജെപി സ്ഥാനാര്‍ഥി. ഇതേ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കാനാണ് ഗ്യാന്‍ ദേവിന്റെ തീരുമാനം. ബിജെപി വോട്ട് ഭിന്നിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ് ഗ്യാന്‍ ദേവിന്റെ നീക്കം. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.

രാമന്‍, പശു, ഹിന്ദുത്വം

രാമന്‍, പശു, ഹിന്ദുത്വം

രാമ ജന്‍മഭൂമി, പശു സംരക്ഷണം, ഹിന്ദുത്വം എന്നീ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുമെന്ന് ഗ്യാന്‍ ദേവ് പ്രഖ്യാപിച്ചു. നേരത്തെ ബിജെപി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വേളയില്‍ ഗ്യാന്‍ ദേവ് മുഖ്യമന്ത്രി വസുന്ദരക്കെതിരെ രംഗത്തുവന്നിരുന്നു. അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ പ്രസംഗിക്കുന്ന വീഡിയോ പുറത്തായതും വിവാദമായി.

 കോണ്ടവും അബോര്‍ഷനും

കോണ്ടവും അബോര്‍ഷനും

ജെഎന്‍യു വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിച്ച ഗ്യാന്‍ ദേവിന്റെ പരാമര്‍ശം ബിജെപിക്ക് തിരിച്ചടിയായിരുന്നു. സര്‍വകലാശാല ക്യാംപസില്‍ നിന്ന് എല്ലാ ദിവസവും 3000 കോണ്ടവും 500 അബോര്‍ഷന്‍ സിറിഞ്ചുകളും 10000 സിഗരറ്റ് കഷണങ്ങളും 50000 എല്ല് കഷണങ്ങളും കണ്ടെത്തുന്നുണ്ടെന്നായിരുന്നു ഗ്യാന്‍ ദേവിന്റെ വാക്കുകള്‍.

 വസ്ത്രം ധരിക്കാതെ നൃത്തം

വസ്ത്രം ധരിക്കാതെ നൃത്തം

ജെഎന്‍യുവിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വസ്ത്രം ധരിക്കാതെ ഒരുമിച്ച് നൃത്തം ചെയ്യാറുണ്ടെന്നും സാംസ്‌കാരിക പരിപാടികളിലാണ് ഇത് നടക്കാറുള്ളതെന്നും ഗ്യാന്‍ ദേവ് പറഞ്ഞത് വിവാദമായിരുന്നു. അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ പെഹ്ലു ഖാനെ അടിച്ചുകൊന്ന സംഭത്തില്‍ തനിക്ക് യാതൊരു ദുഖവുമില്ലെന്നും ഗ്യാന്‍ ദേവ് പറഞ്ഞിരുന്നു.

 പാപികള്‍ക്ക് ശിക്ഷ

പാപികള്‍ക്ക് ശിക്ഷ

പശുവിനെ കടത്തുകയും പശുവിനെ അറുക്കുകയും ചെയ്യുന്നവര്‍ കൊല്ലപ്പെടുന്നതില്‍ തനിക്ക് ദുഖമില്ലെന്നാണ് ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞത്. പാപികള്‍ക്ക് ഇതേ വിധിയാണ് മുമ്പും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെഹ്ലുഖാനെ അടിച്ചുകൊന്ന സംഭവത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം അലയടിക്കുന്ന വേളയിലായിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന.

 ആഴ്ചകള്‍ മാത്രം ബാക്കി

ആഴ്ചകള്‍ മാത്രം ബാക്കി

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി അടികള്‍ വരുന്നത്. പാര്‍ട്ടിയുടെ പല നേതാക്കളും മറുകണ്ടം ചാടുകയോ പാര്‍ട്ടി വിടുകയോ ചെയ്യുന്നതാണ് സംസ്ഥാന-ദേശീയ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഈ വെല്ലുവിളി ബിജെപി ഉയര്‍ന്ന തോതില്‍ നേരിടുന്നത്.

എംപിയും എംഎല്‍എയും

എംപിയും എംഎല്‍എയും

രാജസ്ഥാനില്‍ മന്ത്രി രാജിവച്ചതിന് പിന്നാലെ എംഎല്‍എയും ബിജെപി വിട്ടു. ഈ വിവാദം തണുപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശില്‍ മുന്‍ മേയറും ബിജെപിയുടെ തീപ്പൊരി നേതാവുമായ സമീക്ഷ ഗുപ്ത രാജിവെച്ചത്. തൊട്ടുപിന്നാലെ പ്രമുഖ എംപി ഹരീഷ് മീണയും രാജിവച്ചിരിക്കുന്നു. ഇപ്പോഴിതാ തീപ്പൊരി നേതാവായ എംഎല്‍എയും രാജിവെച്ചു.

 കോണ്‍ഗ്രസിന്റെ കളികള്‍

കോണ്‍ഗ്രസിന്റെ കളികള്‍

ബിജെപിക്ക് വന്‍ തിരിച്ചടിയായത് മാനവേന്ദ്ര സിങിന്റെ രാജിയായിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് മാനവേന്ദ്ര സിങ്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍. രജപുത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി. ഇദ്ദേഹം ഇത്തവണ കോണ്‍ഗ്രിസിനൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചിടയാണ് ഇദ്ദേഹത്തിന്റെ കൂറുമാറ്റം. മുഖ്യമന്ത്രി വസുന്ദരക്കെതിരെ ഇദ്ദേഹമാണ് കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കുന്നത്.

 വനിതാ നേതാക്കളും

വനിതാ നേതാക്കളും

മധ്യപ്രദേശില്‍ ബിജെപിയുടെ എണ്ണിപ്പറയാന്‍ സാധിക്കുന്ന വനിതാ നേതാവായിരുന്നു പത്മ ശുക്ല. അവര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രധാന വനിതാ നേതാവായ സമീക്ഷ ഗുപ്ത രാജിവച്ചിരിക്കുന്നത്. ഗ്വാളിയോറിലെ മുന്‍ മേയറാണ് സമീക്ഷ. സമീക്ഷ മറ്റൊരു പാര്‍ട്ടില്‍ ചേരുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 മുന്‍ കേന്ദ്രമന്ത്രി

മുന്‍ കേന്ദ്രമന്ത്രി

അതിനിടെ, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിങ് കോണ്‍ഗ്രസിസില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനമില്ലെന്ന് കണ്ടാണ് അദ്ദേഹം ബിജെപി വിട്ടത്. രണ്ടുതവണ എംഎല്‍എ ആയ വ്യക്തിയാണ് ഇദ്ദേഹം. രാജിവച്ച പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹോഷങ്കാബാദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും.

 ഹരീഷ് മീണയുടെ രാജി ഞെട്ടലുണ്ടാക്കി

ഹരീഷ് മീണയുടെ രാജി ഞെട്ടലുണ്ടാക്കി

രാജസ്ഥാന്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമായി മറ്റൊരു ബിജെപി നേതാവ് കോണ്‍ഗ്രസ് അംഗത്വമെടുത്തു. ബിജെപി എംപി ഹരീഷ് മീണ രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ലമെന്റംഗം രാജിവച്ചത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മുന്‍ പോലീസ് മേധാവിയാണ് ഹരീഷ് മീണ. 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്തവരെല്ലാം

പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്തവരെല്ലാം

കഴിഞ്ഞദിവസം ബിജെപി നേതാവും മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ രാജിവച്ചിരുന്നു. തൊട്ടുപിന്നാലെ നാഗാവുര്‍ എംഎല്‍എ ഹബീബുറഹ്മാനും രാജിവച്ചു. രണ്ടുപേരും ബിജെപിയുടെ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരവെ കൂടുതല്‍ പേര്‍ ബിജെപി വിടുകയാണ്.

ഖത്തറില്‍ ഉഗ്രന്‍ നിയമം വരുന്നു; പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി, പ്രമുഖ ഉദ്യോഗസ്ഥ പറയുന്നു...ഖത്തറില്‍ ഉഗ്രന്‍ നിയമം വരുന്നു; പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി, പ്രമുഖ ഉദ്യോഗസ്ഥ പറയുന്നു...

English summary
Denied ticket, Rajasthan MLA Gyan Dev Ahuja behind condoms in JNU claim quits BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X