Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ സര്‍വത്ര അഴിമതി, നിരാഹാരമിരിക്കും: യുദ്ധപ്രഖ്യാപനവുമായി പൈലറ്റ്, ഗെലോട്ടിന് വാണിംഗ്!!

ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ സൂചന. സച്ചിന്‍ പൈലറ്റാണ് ആ പോരിന് തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാനത്ത് സര്‍വത്ര അഴിമതിയാണെന്ന് സച്ചിന്‍ ആരോപിച്ചു. ഈ അഴിമതിക്കെതിരെ താന്‍ ഒരു ദിവസത്തെ നിരാഹാര സമരമിരിക്കുമെന്നും സച്ചിന്‍ പ്രഖ്യാപിച്ചു. സച്ചിന്റെ സത്യഗ്രഹം ഗെലോട്ടിന് എതിരെയുള്ള പോര്‍വിളിയാണ്.

രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഗെലോട്ടും സച്ചിനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആഴം വര്‍ധിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ബിജെപിയെ കൂടി ലക്ഷ്യമിട്ടുള്ളതാണ് സച്ചിന്റെ നീക്കങ്ങള്‍. വസുന്ധര രാജയുടെ നേതത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരുകളുടെ അഴിമതി ഗെലോട്ട് സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

gehlot sachin pilot

2018ലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയ കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഈ സര്‍ക്കാര്‍ ഉറപ്പാക്കണം. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയ്യേറ്റം. ലളിത് മോദി കേസ് എന്നിവയില്‍ നടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പൈലറ്റ് കുറ്റപ്പെടുത്തി. ഇനി ഏഴ് മാസത്തോളം തിരഞ്ഞെടുപ്പിനുണ്ട്. നമ്മുടെ എതിരാളികള്‍ ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ട് നടപടി വേണമെന്നും സച്ചിന്‍ പറഞ്ഞു.

അഴിമതിക്കെതിരെ നടപടിയെടുത്താല്‍ മാത്രേേമ, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടിയില്‍ വിശ്വസിക്കൂ. പാര്‍ട്ടിയുടെ വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന് അവര്‍ അതിലൂടെ വിശ്വസിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. ഗെലോട്ടിന്റെ തന്നെ മുന്‍ പ്രസംഗമാണ് സച്ചിന്‍ പ്രദര്‍ശിപ്പിച്ചത്. വസുന്ധര രാജയ്‌ക്കെതിരെ ഗെലോട്ട് അഴിമതി ആരോപണം ഉന്നയിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ഗെലോട്ട് ഈ വിഷയങ്ങളിലൊന്നും അന്വേഷണണം നടത്താതിരുന്നതെന്നും സച്ചിന്‍ ചോദിച്ചു.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്‍ ബിജെപി സര്‍ക്കാരിനെതിരെ അഴിമതിക്ക് തെളിവുണ്ട്. എന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സച്ചിന്‍ ചോദിച്ചു. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ നമ്മള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകരുത്. നമ്മുടെ കൈയ്യില്‍ തെളിവുണ്ട്. നമ്മള്‍ അതിനല്‍ നടപടിയെടുക്കണം. തീര്‍ച്ചയായും അന്വേഷണം വേണം. ഉടന്‍ പെരുമാറ്റ ചട്ടം നിലവില്‍ വരും അതിന് മുമ്പ് നമ്മള്‍ നടപടിയെടുക്കണം.

ജനങ്ങളോട് ഉത്തരം പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പല വിഷയങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന് താന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതാണ്. ഈ വിഷയങ്ങളിലെല്ലാം നടപടിയെടുക്കണമെന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. നമ്മുടെ സര്‍ക്കാരാണിത്. നടപടി ഉടനുണ്ടാവണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് നമ്മളില്‍ വിശ്വസിമുണ്ടാവൂ എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+