രാജസ്ഥാനിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി കോൺഗ്രസ്; ബിജെപിക്ക് കനത്ത തിരിച്ചടി
ജയ്പൂർ; 2018 ൽ ബിജെപിയെ താഴെയിറക്കി ഭരണം രാജസ്ഥാനിൽ ഭരണം പിടിച്ചെങ്കിലും ഇപ്പോഴത്തെ ഉൾപ്പാർട്ടി തർക്കങ്ങൾ കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര വടംവലികളാണ് തർക്കങ്ങൾക്ക് കാരണം. എന്നാൽ ഈ തർക്കങ്ങൾക്കിടയിലും സംസ്ഥാനത്ത് കോൺഗ്രസ് പ്രതീക്ഷകൾ ഉയർത്തുകയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ ഏറെ പിന്നിലാക്കി കൂറ്റൻ മുന്നേറ്റമാണ് കോൺഗ്രസ് കാഴ്ച വെച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് തർക്കങ്ങളാണ് നേതൃത്വത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്. കോൺഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് പൈലറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ തന്നെ എത്തുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം ഗെഹ്ലോട്ടിന് നറുക്ക് വീണു. എന്നാൽ അന്ന് മുതൽ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചിരുന്നു.

ഇതിനിടെ അശോക് ഗെഹ്ലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റ് നേരത്തേ സർക്കാരിനെ മുൾമുനയിൽ നിർത്തി കോൺഗ്രസ് ക്യാമ്പുമായി അകന്നിരുന്നു. ഇത് സർക്കാർ താഴെ വീഴാൻ തന്നെ കാരണമാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ഹൈക്കമാന്റ് ഇടപെടലോടെ അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. നിറയെ വാഗ്ദാനങ്ങൾ നൽകിയായിരുന്നു സച്ചിനെ നേതൃത്വം മടക്കിയെത്തിച്ചത്.

പൈലറ്റിന് സുപ്രധാന പദവിക്കൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരായ എംഎൽഎമാർക്കും അർഹമായ പദവി ഇതായിരുന്നു ഹൈക്കമാന്റിന്റെ ഉറപ്പ്. എന്നാൽ മാസങ്ങൾ ഇത്ര കഴിഞ്ഞിട്ടും സച്ചിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതോടെ സച്ചിൻ നേതൃത്വത്തിനെതിരേയും മുഖ്യമന്ത്രി ഗെഹ്ലോട്ടിനുമെതിരേയും ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധം ഉയർത്തുന്നുണ്ട്.എംഎൽഎമാരാകട്ടെ സച്ചിൻ, ഗെഹ്ലോട്ട് ക്യാമ്പുകളായി തിരിഞ്ഞ് കഴിഞ്ഞു.

ഈ അതൃപ്തികൾ മുതലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കൂറ്റൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നായിരുന്നു ബിജെപി കണ്ക്ക് കൂട്ടൽ. എന്നാൽ പാർട്ടിയുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി തിരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്. ജയ്പൂർ, ജോധ്പൂർ, ഭരത്പൂർ, സവായി മധോപൂർ, ദൗസ, സിരോഹി എന്നീ ആറ് ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.

ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. 64.40 ആയിരുന്നു വോട്ടിംഗ് ശതമാനം. ആറ് ജില്ലകളിലെ 1,564 പഞ്ചായത്ത് അംഗങ്ങൾ, ആറ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, 200 അംഗങ്ങൾ എന്നീ പദവികളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 1 ജില്ലാ പരിഷത്ത് അംഗവും 26 പഞ്ചായത്ത് സമിതി അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിൽ ഏറ്റവും അവസാനം പുറത്തുവന്ന കണക്ക് പ്രകാരം കോൺഗ്രസ് 670 പഞ്ചായത്ത് സമിതികളിൽ വിജയിച്ചിട്ടുണ്ട്. ബിജെപിക്ക് 551 സീറ്റുകൾ ലഭച്ചും. ആർഎൽപിക്ക് 40 സീറ്റുകളും ബിജെപിക്ക് 11 സീറ്റുകളുമാണ് ലഭിച്ചത്. 290 സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. അതേസമയം 200 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 30 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 20 സീറ്റുകളിലും ബിഎസ്പി ഒരു സീറ്റുകളിലും ലീഡ് ചെയ്യുമ്പോൾ സ്വതന്ത്രർ നാല് സീറ്റുകളിലാമ് മുന്നേറുന്നത്.
Recommended Video

വോട്ടെണ്ണലിനായി പോളിംഗ് ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പി എസ് മെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. വിജയികളായ സ്ഥാനാർത്ഥികളുടെ വിജയ ഘോഷയാത്രകളും റാലികളും പൊതുയോഗങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications