ഭാരത് ജോഡോ യാത്രയ്ക്കിടെ മന്ത്രിയുടെ ദേഹത്ത് ഡ്രോണ്‍ വീണ് പരിക്ക്; യാത്രയില്‍ നിന്ന് പിന്മാറി
ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര മുന്നേറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് ഈ യാത്ര എത്തിയത്. എല്ലാ പ്രശ്‌നങ്ങളും മറന്ന് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഈ യാത്രയുടെ ഭാഗമായിട്ടുണ്ട്.
യാത്രയ്ക്കിടെ ഇന്ന് പ്രമുഖ മന്ത്രിക്ക് പരിക്കേറ്റു. വിചിത്രമായ രീതിയിലാണ് പ്രതാപ് സിംഗ് കച്ചരിയാസ് എന്ന മന്ത്രിക്ക് പരിക്കേറ്റത്. ഇയാളുടെ തോളിലേക്ക് ഒരു ഡ്രോണ്‍ ക്യാമറ തകര്‍ന്ന് വീഴുകയായിരുന്നു. അപ്രതീക്ഷിതമായ ഈ സംഭവത്തിലാണ് മന്ത്രിക്ക് പരിക്കേറ്റത്. നേതാക്കളാകെ മന്ത്രിയെ ശുശ്രൂഷിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തു.

അതേസമയം മന്ത്രി ജോഡോ യാത്രയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. തനിക്ക് ഇനി യാത്രയില്‍ തുടരാനാവില്ലെന്ന് മന്ത്രി അറിയിച്ചു. തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് മന്ത്രിക്ക് മൂന്നോ നാലോ ദിവസം വിശ്രമം വേണ്ടി വരും.
ഇതേ തുടര്‍ന്നാണ് യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ മന്ത്രി വീണ്ടും യാത്രയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ പത്ത് മുതല്‍ താന്‍ രാഹുലിനൊപ്പം യാത്രയില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. രാഹുല്‍ ഗാന്ധിയെയും ഇക്കാര്യം കച്ചരിയാസ് അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖ നേതാവ് രഘുവീര്‍ സിംഗ് മീണയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇത് ഗുരുതരമല്ല. തിങ്കളാഴ്ച്ചയാണ് യാത്രയ്ക്കിടെ രഘുവീറിന് പരിക്കേറ്റത്. ജലാവറിലെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ട് മീണയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു.
അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ മുഖ്യമന്ത്രി അന്വേഷിച്ചിരുന്നു. അതേസമയം ഭാരത് ജോഡോ യാത്ര നേരത്തെ മധ്യപ്രദേശില്‍ നിന്നാണ് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്. എന്നാല്‍ അതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിച്ചിരുന്നു.
മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
അതേസമയം രാഹുലിന്റെ യാത്രയ്ക്ക് പെട്ടെന്നുള്ള ഫലം ഉണ്ടാവില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് ദില്ലിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും, ഗുജറാത്തിലും ഹിമാചലിലും പരാജയപ്പെടുമെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. രാഹുല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വരെ ഒഴിവാക്കിയാണ് ഈ യാത്ര നടത്തുന്നത്.
ഇതിലൂടെ താന്‍ പല കാര്യങ്ങളും പഠിച്ചെന്നും, വലിയ നേട്ടങ്ങള്‍ ഭാവിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടെങ്കിലും ഇതൊന്നും വോട്ടായി മാറുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.












Click it and Unblock the Notifications