രാജസ്ഥാനില്‍ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ്: ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജയ്പൂര്‍: രാജസ്ഥാനിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 15ാമത് വന്ദേഭാരത് ട്രെയിനാണിത്. വിര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രഥമ ഇന്ത്യ, എപ്പോഴും ഒന്നാമത്, എന്ന ആശയത്തിലൂന്നിയ ഇന്ത്യയുടെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതാണ് വന്ദേഭാരത് എക്‌സ്പ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇത് വികസനത്തോടും, ആധുനികതയോടും, സ്വയം പര്യാപ്തതയോടും ചേര്‍ന്ന് നില്‍ക്കുന്നതാണ്. രാജസ്ഥാനിലെ ടൂറിസം മേഖലയ്ക്ക് ഇത് ഒരുപാട് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ തനിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ സാധിച്ചു. സ്വാര്‍ഥമായ രാഷ്ട്രീയം, റെയില്‍വേയുടെ ആധുനികവത്കരണത്തിന് മുമ്പ് തടസ്സം നിന്നിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

വന്‍ തോതിലുള്ള അഴിമതി റെയില്‍വേയിലെ വികസനത്തെ തടഞ്ഞു. അവര്‍ റെയില്‍വേയെ നന്നാക്കാനോ, അതിലെ സെലക്ഷന്‍ നടപടികള്‍ സുതാര്യമാക്കാനോ അനുവദിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. ഏപ്രില്‍ പതിമൂന്നിനാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നത്.
അജ്‌മേര്‍ മുതല്‍ ഡല്‍ഹി കന്റോണ്‍മെന്റ് വരെയാണ് സര്‍വീസ്, ജയ്പൂര്‍, ആല്‍വാര്‍, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഇതിന് സ്റ്റോപ്പ് ഉള്ളത്.ദില്ലി കന്റോണ്‍മെന്റിനും, അജ്‌മേറിനും ഇടയിലുള്ള ദൂരം അഞ്ച് മണിക്കൂര്‍ 15 മിനുട്ട് ദൂരം കൊണ്ട് ഇത് പിന്നിടും. ലോകത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് പാസഞ്ചര്‍ ട്രെയിനാണ് ഈ വന്ദേഭാരത് എക്‌സ്പ്രസ്.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍












Click it and Unblock the Notifications