Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനികാന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധു പറയുന്നത് ഇങ്ങനെ... കാതോര്‍ത്ത് ആരാധകര്‍

ചെന്നൈ: നടന്‍ രജനികാന്തിനെ വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ഈ വിവരം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ ബന്ധു വൈജീ മഹേന്ദ്രന്‍ ആശുപത്രിയിലെത്തി രജനിയെ കണ്ടു. നടന്റെ ആരോഗ്യ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് മഹേന്ദ്രനാണ്. രജനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മഹേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സിനിമയായ അണ്ണാത്തെ റിലീസ് ആകുന്നതിന് മുമ്പ് രജിനി ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ നാലിന് അണ്ണാത്തെ റിലീസ് ആകുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് രജനികാന്ത് ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലതയും സഹായികളും അറിയിച്ചിരുന്നു. പിന്നീടാണ് മഹേന്ദ്രന്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആശുപത്രിയില്‍ രജിനി വിശ്രമത്തിലാണ്. അദ്ദേഹത്തിന് ചികില്‍സയൊന്നും നടക്കുന്നില്ല. അണ്ണാത്തെ എത്തുംമുമ്പ് രജനി ആശുപത്രി വിടുമെന്നും മഹേന്ദ്രന്‍ പറഞ്ഞു.

p

കൃത്യമായ ഇടവേളകളില്‍ രജനികാന്ത് വൈദ്യ പരിശോധന നടത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ആശുപത്രിയില്‍ പോയത്. മറ്റു ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും രജനിയുടെ സഹായി റിയാസ് അഹമ്മദ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് രജനികാന്ത് ന്യൂഡല്‍ഹിയിലെത്തി ദാദാസാഹിബ് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനമായിരുന്നു കാരണം. പിന്നീട് ആശുപത്രി വിടുകയും അണ്ണാത്തെയുടെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തെ രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനികാന്ത് സൂചിപ്പിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് അറിയിക്കുകയും ചെയ്തു. രാഷ്ട്രീയ പദ്ധതികള്‍ ഉപേക്ഷിച്ചുവെന്നും രജനി അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് രജിനി രാഷ്ട്രീയ ലക്ഷ്യം ഉപേക്ഷിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് തുടക്കമിടുകയും ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ചില സഹായികളെ അദ്ദേഹം ഈ ദൗത്യം ഏല്‍പ്പിച്ചിരുന്നു. പിന്നീട് ആശുപത്രിയിലായി തിരിച്ചെത്തിയ ശേഷം എല്ലാ പദ്ധതികളും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ബിജെപിയുമായി രജനികാന്ത് സഹകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അമിത് ഷാ ചെന്നൈയിലെത്തിയ വേളയില്‍ രജനിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ ചര്‍ച്ചകള്‍ നടന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+