കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിങ് യുപിയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ രംഗത്തിറക്കാന്‍ സാധ്യതയെന്ന് സൂചന. അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജ്‌നാഥ് സിങിനെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്‍മാനാക്കിയേക്കുമെന്നും സൂചനയുണ്ട്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അലഹബാദില്‍ ചേരുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കും. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയാണ് രാജ്‌നാഥി സിങ്. ദീര്‍ഘകാലം ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു അതുകൊണ്ട് തന്നെ ബിജെപി കൂടുതല്‍ പരിഗണിക്കുന്നത് രാജ്‌നാഥ് സിങിനെ തന്നെ ആയിരിക്കും.

Rajnath Singh

മുലായാം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെയും മായാവതിയുടെ ബിഎസ്പിയെയും നേരിടാന്‍ രാജ്‌നാഥ് സിങാണ് നല്ലതെന്നാണ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന്റെയും അഭിപ്രായം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ നേടിയ വന്‍ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ആത്മ വിശ്വാസം നല്‍കുന്നുണ്ട്.

എന്നാല്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ മുഖങ്ങലില്ലാത്തത് ബിജെപി നേരിടുന്ന പ്രശ്‌നമാണ്. ഈ സാഹചര്യത്തിലാണ് രാജ്‌നാഥ് സിങിനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ക്യാമ്പിന്റെ നേതൃത്വം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുള്ളതിനാല്‍ അതിനനുസരിച്ചുള്ള തീരുമാനമാണ് ബിജെപി കൈക്കൊള്ളുക.

English summary
Home Minister Rajnath Singh, one of the most prominent BJP leaders from Uttar Pradesh, is likely to play a pivotal role in the party's campaign for assembly elections to be held in the state early next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X