കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവത് റിലീസ് ചെയ്താല്‍ ആത്മഹത്യ; ആത്മാഹൂതിക്ക് അനുവാദം നല്‍കണമെന്ന് രാഷ്ട്രപതിക്ക് അപേക്ഷ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് ഇന്ന് റിലീസ് ചെയ്യും. റിലീസ് ഒരു വിധേനയും തടയാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ തന്നെ ചിത്രത്തിന്‍റെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ആക്രമിക്കുമെന്ന് രജപുത് കര്‍ണിസേന വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഒന്നുകില്‍ ആതാമാഹൂതിക്ക് അനുമതി നല്‍കണം അല്ലേങ്കില്‍

ഒന്നുകില്‍ ആതാമാഹൂതിക്ക് അനുമതി നല്‍കണം അല്ലേങ്കില്‍


രജപുത് കര്‍ണി സേനയിലെ 27 വനിതാ അംഗങ്ങളാണ് ആത്മഹത്യയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ രത്ലാം അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റിറ്റ് മുഖേനയാണ് ഇന്നലെ ഇവര്‍ കത്ത് നല്‍കിയത്.ഒന്നുകില്‍ ആത്മഹത്യയ്ക്ക് അനുവദിക്കണം അല്ലേങ്കില്‍ പദ്മാവത് റിലീസ് തടയണമെന്നാണ് ഇവരുടെ ആവശ്യം. രാജ്ഞിയെ മോശമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അത് തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും വനിതാ വിഭാഗം വ്യക്തമാക്കുന്നു.

ബസ്സുകള്‍ക്ക് തീയിട്ടും പോസ്റ്ററുകള്‍ നശിപ്പിച്ചും ആക്രമം

ബസ്സുകള്‍ക്ക് തീയിട്ടും പോസ്റ്ററുകള്‍ നശിപ്പിച്ചും ആക്രമം

പത്മാവത് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തിരുമാനത്തിനെതിരെ വ്യാപക ആക്രമണങ്ങളാണ് രജപുത് കര്‍ണിസേന അഴിച്ചുവിടുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ തിയറ്ററുകള്‍ അടിച്ച് തകര്‍ത്തിരുന്നു. വടക്കന്‍ ഗുജറാത്തില്‍ രജപുത് സംഘടനകള്‍ ബസ്സിന് തീയിട്ടിരുന്നു. കുരുക്ഷേത്രയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന മാള്‍ അടിച്ച് തകര്‍ത്തിരുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീം കോടതി

ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീം കോടതി

ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ രാജവ്യാപകമായി പ്രദര്‍ശനാനുമതി നല്‍കാന്‍ ആവശ്യപ്പെട്ട് പദ്മാവതിന്‍റെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സിനിമ നിരോധിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ അത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

വിധി അന്തിമം

വിധി അന്തിമം

സുപ്രീം കോടതി വിധി വന്നാലും രാജ്ഞിയുടെ മാനം കാക്കണമെന്നും വിശ്വാസം സംരക്ഷിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിധിയില്‍ ഭേദഗതി തേടി മധ്യപ്രദേശ് രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നേരത്തേ തന്നെ വിഷയത്തില്‍ വാദം കേട്ടതാണെന്നും ഇനി വാദം കേള്‍ക്കാന്‍ ഒരുക്കല്ലെന്നും കോടതി വ്യക്തമാക്കി.ക്രമസമാഘാന പ്രശ്നങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English summary
Twenty seven women members of Rajput Karni Sena urging President Ram Nath Kovind to either stop screening of Sanjay Leela Bhansali's film "Padmaavat",or permit them to end their lives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X