Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജു നാരായണാസ്വാമിയുടെ ഇടപെടല്‍ ഫലം കണ്ടു: തിരഞ്ഞെടുപ്പ് ബഹിഷ്കരണം പിൻവലിച്ച് രാജസ്ഥാന്‍ ഗ്രാമവാസികള്‍

ജയ്പൂർ: രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി നയാജേട്ട് പുര ഗ്രാമവാസികൾ. തിരഞ്ഞെടുപ്പ് നിരീക്ഷകനായ രാജു നാരായണസ്വാമി ഇടപെട്ടതോടെ ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽനിന്നും പിന്മാറുകയായിരുന്നു. മാറി മാറി വരുന്ന സർക്കാരുകൾ തങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ഗ്രാമം ഒന്നടങ്കം നവംബർ 25 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

raju-narayan

പശ്ചിമരാജസ്ഥാന്‍ മേഖലയിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗ്രാമവാസികള്‍ ഈ പ്രശ്നം ചർച്ചാ വിഷയമാക്കി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനമൊന്നും ഉണ്ടാകാതിരുന്നതോടെ ഗ്രാമവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാർത്തയറിഞ്ഞ് ഗ്രാമത്തിൽ നേരിട്ടത്തിയ രാജു നാരായണസ്വാമി ഗ്രാമവാസികളുമായി സംസാരിക്കുകയും , ജില്ലാ കളക്ടർ മുഖേന രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തതോടെ ഗ്രാമീണർ വോട്ട് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.

വരുന്ന സർക്കാർ ഏത്‌തന്നെ ആയാലും, കേന്ദ്രാവൃഷ് കൃത പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളപദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാം എന്നാണ് കളക്ടർ നൽകിയ ഉറപ്പ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും പട്ടികജാതിവിഭാഗത്തിൽപെട്ടവരാണ്. പ്രത്യേക വീഡിയോകോൺഫെറെൻസിങ് മുഖേന സ്ഥിതിവിലയിരുത്തിയ ഇലക്ഷൻകമ്മീഷൻ രാജു നാരായണസ്വാമിയുടെയും ജില്ലാകളക്ടർ നിഷാന്ദ്ജയിനിന്റെയും റിട്ടേനിങ് ഓഫീസർ കുസുമലതയുടെയും നടപടിയിൽ തൃപ്‌തി രേഖപെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+