രാജ്യസഭ പിരിഞ്ഞു; മുത്തലാഖ്, പൗരത്വ ബില്ലുകള്‍ പാഴായി, ബിജെപിയുടെ ശ്രമം വിഫലം
ദില്ലി: വിവാദമായ മുത്തലാഖ്, പൗരത്വ ബില്ലുകള്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. ബജറ്റ് സമ്മേളനത്തിലെ രാജ്യസഭയുടെ അവസാന ദിനമായിരുന്നു ബുധനാഴ്ച. ലോക്സഭ പാസാക്കുകയും രാജ്യസഭ പാസാക്കാതെ പിരിയുകയും ചെയ്താല്‍ ബില്ല് പാഴാകുമെന്നാണ് ബന്ധപ്പെട്ട നിയമം വ്യക്തമാക്കുന്നത്.

ബില്ല് പാസാക്കാന്‍ സാധിക്കാത്തത് നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടിയാണ്. രണ്ടു ബില്ലുകളും ഏറെ വിവാദമായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. മുത്തലാഖ് ബില്ലിനെതിരെ മുസ്ലിംകളും രംഗത്തുണ്ട്.
മുത്തലാഖ് നിരോധിക്കുന്ന മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2018, പൗരത്വ ഭേദഗതി ബില്ല് 2019 എന്നീ ബില്ലുകളാണ് ഇന്ന് രാജ്യസഭയില്‍ പരിഗണനയ്ക്ക് വരേണ്ടിയിരുന്നത്. എന്നാല്‍ ബില്ലുകള്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സഭ പിരിയുന്നതായി ചെയര്മാന് അറിയിക്കുകയായിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടും ഇന്ന് പാര്‍ലമെന്റില്‍ വെച്ചിട്ടുണ്ട്.
മുത്തലാഖ് ബില്ല് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ബിജെപി ഇതിന് തയ്യാറല്ല. നിലവിലെ സാഹചര്യത്തില്‍ മുസ്ലിം വിവാഹ നിയമങ്ങളില്‍ ഭേദഗതി ആവശ്യമില്ലെന്നും മുസ്ലിം പുരുഷന്മാരെ ജയിലിലടയ്ക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിന്മേല് ചര്‍ച്ച നടത്താതെയാണ് വോട്ടിനിടാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ 2016ല്‍ ചര്‍ച്ച പൂര്‍ത്തിയായതാണെന്ന് ബിജെപി പറയുന്നു. വിവാദമായ രണ്ടു ബില്ലുകളും ബിജെപിക്ക് സ്വാധീനമുള്ള ലോക്സഭയില്‍ പാസാക്കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications