കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്; ആവശ്യവുമായി ബാഗേല്‍ രംഗത്ത്, ചര്‍ച്ച അന്തിമഘട്ടത്തില്‍...

Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 10 സീറ്റില്‍ ജയിക്കാന്‍ സാധിക്കുന്ന കോണ്‍ഗ്രസ് ഒരു സീറ്റ് പ്രിയങ്കയ്ക്ക് നല്‍കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡില്‍ നിന്ന് പ്രിയങ്കയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. നേരത്തെയും പ്രിയങ്കയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം പലപ്പോഴായി ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം തള്ളുകയാണ് ചെയ്തത്. ജൂണ്‍ 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണ്.

പ്രിയങ്കയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം വന്നതോടെ ഹൈക്കമാന്റ് തീരുമാനം എന്താകുമെന്നത് വളരെ പ്രധാനമാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റിലുള്ളതിനാല്‍ പ്രിയങ്ക വേണ്ട എന്നായിരുന്നു നേരത്തെയുള്ള തടസവാദങ്ങള്‍. ഇത്തവണയും ഈ വാദത്തിന് ബലം ലഭിച്ചാല്‍ പ്രിയങ്ക പുറത്താകും. എന്നാല്‍ പ്രിയങ്കയെ പോലുള്ള വ്യക്തി പാര്‍ലമെന്റിലെത്തുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

p

ജയറാം രമേശ് കര്‍ണാടകയില്‍ നിന്നും പി ചിദംബരം തമിഴ്‌നാട്ടില്‍ നിന്നും കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ നിന്ന് വിവേക് തങ്ക മല്‍സരിക്കും. വിവേക് തങ്കയെ ശനിയാഴ്ച വൈകീട്ട് സോണിയ ഗാന്ധി വിളിക്കുകയും വീണ്ടും മല്‍സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവത്രെ. അതേസമയം, ഗുലാം നബി ആസാദിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഹരിനായനില്‍ നിന്ന് കുമാരി സെല്‍ജയും രാജീവ് ശുക്ലയുമാണ് മല്‍സര രംഗത്ത് പ്രതീക്ഷിക്കുന്നത്.

ആ നമ്പര്‍ കാവ്യമാധവന്‍ ഉപയോഗിച്ചിരുന്നു; നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്, മൊഴി കള്ളം?ആ നമ്പര്‍ കാവ്യമാധവന്‍ ഉപയോഗിച്ചിരുന്നു; നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്, മൊഴി കള്ളം?

മഹാരാഷ്ട്രയില്‍ നിന്ന് ഒന്ന്, ഛത്തീസ്ഗഡില്‍ നിന്ന് രണ്ട്, രാജസ്ഥാനില്‍ നിന്ന് മൂന്ന് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയിലെത്തുക. ഛയ വര്‍മ ഛത്തീസ്ഗഡില്‍ നിന്ന് വീണ്ടും മല്‍സരിച്ചേക്കുമെന്നാണ് വിവരം. രണ്ടാമത്തെ സീറ്റാണ് പ്രയിങ്ക ഗാന്ധിക്ക് വേണ്ടി പറഞ്ഞുകേള്‍ക്കുന്നത്. പ്രിയങ്ക മല്‍സരിച്ചില്ലെങ്കില്‍ അജയ് മാക്കനാകും മല്‍സരിക്കുക. രാജസ്ഥാനില്‍ നിന്ന് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല മല്‍സരിക്കുമെന്നാണ് വിവരം. മറ്റു രണ്ടു സീറ്റില്‍ രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാകും മല്‍സരിക്കുക. മുകുള്‍ വാസ്‌നിക്, മിലിന്ദ് ദിയോറ എന്നിവരുടെ പേരാണ് മഹാരാഷ്ട്രയില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവര്‍ എവിടെ നിന്ന് മല്‍സരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ പുതിയ വിവാദത്തിന് തിരികൊളുത്തപ്പെടും. അതേസമയം, ജാര്‍ഖണ്ഡിലെ രണ്ടു സീറ്റിലും സഖ്യകക്ഷിയായ ജെഎംഎം മല്‍സരിക്കുമെന്നാണ് പുതിയ വിവരം. കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്ന് ജെഎംഎം ആവശ്യപ്പെട്ടു. ഒരു സീറ്റ് കോണ്‍ഗ്രസിന് കിട്ടുമെന്നാണ് ഇതുവരെ കരുതിയിരുന്നത്. ജാര്‍ഖണ്ഡിലെ ഭരണമുന്നണിയില്‍ അസ്വസ്ഥതയ്ക്ക് ഇടയാക്കിയിരിക്കുകയാണ് ജെഎംഎമ്മിന്റെ നീക്കം. അന്തിമ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് ഹൈക്കമാന്റ് വൃത്തങ്ങള്‍ അറിയിച്ചു.

English summary
Rajya Sabha Election: Priyanka Gandhi Likely to be Congress Candidate from Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X