
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി, മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി; അജയ് മാക്കന്‍ തോറ്റു
ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബി ജെ പിയ്ക്ക് അട്ടിമറി ജയം. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി ജെ പി ഉറപ്പുള്ള ഒരു സീറ്റിനേക്കാള്‍ കൂടുതല്‍ നേടി. ആകെ നാല് സംസ്ഥാനങ്ങളില്‍ 16 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ ബി ജെ പി ജയിച്ചു.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബി ജെ പി സ്വന്തമാക്കി. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ ഡി എ ആണ് ജയിച്ചത്. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു. ശിവസേന, എന്‍ സി പി എന്നിവര്‍ ഓരോ സീറ്റില്‍ ജയിച്ചു. രാത്രി ഏറെ വൈകിയാണ് മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും ഫലം പുറത്തുവന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അജയ് മാക്കന്റെ തോല്‍വി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
'രാജാവ് നഗ്നനനാണെന്ന് പറയാന്‍ കൂട്ടത്തിലുളളവര്‍ പോലും മടിക്കുന്ന കാലം'; ഉമാ തോമസ്

ഹരിയാനയില്‍ കോണ്‍ഗ്രസ് എം എല്‍ എ കുല്‍ദീപ് ബിഷ്‌ണോയി ബി ജെ പിക്കാണ് വോട്ട് ചെയ്തത്. അതേസമയം ഹരിയാനയിലെ തോല്‍വി അന്വേഷിക്കും എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാജസ്ഥാനില്‍ മത്സരിച്ച നാലില്‍ മൂന്നിടത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി ജെ പി ഒന്നില്‍ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെയും ബി ജെ പിയുടെ ഘനശ്യാം തിവാരിയെയും വെള്ളിയാഴ്ച രാത്രി വൈകി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

ബി ജെ പി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്രയ്ക്ക് ആവശ്യമായ വോട്ടുകള്‍ നേടാനാകാതെ പരാജയപ്പെട്ടു. ഹരിയാനയില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബി ജെ പിയുടെ കൃഷന്‍ ലാല്‍ പന്‍വാറും ബി ജെ പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മ്മയും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ മത്സരിച്ച മൂന്ന് രാജ്യസഭാ സീറ്റുകളിലും ബി ജെ പി ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു.

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, നടനും രാഷ്ട്രീയ നേതാവുമായ ജഗ്ഗേഷ്, ലെഹര്‍ സിംഗ് സിറോയ, കോണ്‍ഗ്രസിലെ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യമായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയ്ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ആറ് സീറ്റില്‍ രണ്ടെണ്ണം ബി ജെ പിയ്ക്കും മൂന്നെണ്ണം വീതം ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയ്ക്കും ജയിക്കാവുന്നതായിരുന്നു.

ശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് ശിവസേനയും ബി ജെ പിയും തമ്മില്‍ പോരാട്ടം നടന്നത്. ബി ജെ പിയില്‍ നിന്ന് വിജയിച്ചവരില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മുന്‍ സംസ്ഥാന മന്ത്രി അനില്‍ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവര്‍ ഉള്‍പ്പെടുന്നു. ശക്തമായ പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ സഞ്ജയ് റാവത്ത്, എന്‍സിപിയുടെ പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസിന്റെ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നിവരും വിജയിച്ചു.

ആറാം സീറ്റിലേക്ക് നടന്ന മത്സരത്തില്‍ മുന്‍ എംപി ധനഞ്ജയ് മഹാദിക്കിനെ ബി ജെ പി നിര്‍ത്തിയപ്പോള്‍ ശിവസേന സ്ഥാനാര്‍ത്ഥി സഞ്ജയ് പവാര്‍ ആയിരുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശികളാണ് മഹാദിക്കും പവാറും. രാജ്യസഭയില്‍ 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍, 11 എണ്ണം.

തൊട്ടുപിന്നില്‍ മഹാരാഷ്ട്ര, തമിഴ്‌നാട് (6 വീതം), ബിഹാര്‍ (5), കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് (4 വീതം), മധ്യപ്രദേശ്, ഒഡീഷ (3 വീതം) പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന (2 വീതം) ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റും. ഇതില്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ കഴിഞ്ഞ ആഴ്ച തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍