• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷ്യം നേടുംവരെ തിരിച്ചുപോകില്ലെന്ന് രാകേഷ് ടിക്കായത്ത്; ഒക്ടോബര്‍ 2ന് ശേഷം സമരത്തിന്റെ രൂപംമാറും

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ലക്ഷ്യം നേടാതെ വീട്ടിലേക്ക് തിരിച്ചുപോകില്ലെന്ന് സമര നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ പ്രഖ്യാപിച്ച ഹൈവേ ഉപരോധം സമാധാനപരമായി അവസാനിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദില്ലി-ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിലുള്ള സമര വേദിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാകേഷ് ടിക്കായത്ത്. ഒക്ടോബര്‍ രണ്ടു വരെ ഈ സമരം തുടരും. അതിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ സമരത്തിന്റെ രീതി മാറുമെന്നും ടിക്കായത്ത് മുന്നറിയിപ്പ് നല്‍കി.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ രണ്ടു വരെ കേന്ദ്രസര്‍ക്കാരിന് സമയം നല്‍കുന്നു. അത് കഴിഞ്ഞാല്‍ സമരം മറ്റൊരു രൂപത്തിലേക്ക് മാറും. സമ്മര്‍ദ്ദം കാരണമായി സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമല്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായി ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചിരുന്നു. സമരം മൂന്ന് മണിക്ക് അവസാനിച്ചു. എവിടെയും അനിഷ്ട സംഭങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരും പ്രകോപനമുണ്ടാക്കരുത് എന്ന് രാകേഷ് ടിക്കായത്ത് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ഉപരോധം നടത്തിയ കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

ഉത്തരേന്ത്യയിലെ മിക്ക ഹൈവേകളിലും ട്രാക്ടറുമായെത്തി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആംബുലന്‍സുകള്‍ക്കും അടിയന്തര ആവശ്യങ്ങളുമായി പോകുന്ന വാഹനങ്ങള്‍ക്കും കര്‍ഷകരുടെ സമരം തടസമായില്ല. അവരെ പോകാന്‍ സമരക്കാര്‍ അനുവദിച്ചു. വഴികളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് കര്‍ഷകര്‍ ഭക്ഷണം നല്‍കുകയും ചെയ്തു. പഞ്ചാബ്, യുപി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലാണ് റോഡ് ഉപരോധം ശക്തമായത്. പഞ്ചാബിലെ 15 ജില്ലകളില്‍ 33 ഇടങ്ങളില്‍ തങ്ങള്‍ റോഡ് ഉപരോധിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകത ഉഗ്രഹാന്‍) ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിങ് കൊക്രികാലന്‍ പറഞ്ഞു.

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

cmsvideo
  Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters

  കര്‍ഷകരുടെ റോഡ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് വന്‍ ഒരുക്കമാണ് ദില്ലിയില്‍ നടത്തിയത്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും 50000 പോലീസുകാരെ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളും കമ്പിവേലികളും സ്ഥാപിച്ചു. സമര ഭൂമികളായ സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. കോണ്‍ക്രീറ്റ് കട്ടകള്‍, കമ്പികള്‍, ഇരുമ്പ് വല എന്നിവ ഉള്‍പ്പെടെ സജ്ജമാക്കി. പോലീസ്, അര്‍ധസൈനിക വിഭാഗം, ദ്രുതകര്‍മ സേന എന്നിവരെയാണ് ദില്ലിയിലെ പ്രധാന ഭാഗങ്ങളില്‍ വിന്യസിച്ചത്. 8 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. 12 സ്‌റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനം ഇന്ന് രാത്രി വരെ റദ്ദാക്കി.

  English summary
  Rakesh Tikait Says protest would extend till October 2; After we will do another plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X