Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണിപ്രീത് ഇന്ന് കീഴടങ്ങും!! വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി, മൂന്നാഴ്ചത്തെ സമയം എന്തിന്!

അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം കീഴടങ്ങിയേക്കുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍‌

ചണ്ഡീഗഡ്: ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ വ്യാഴാഴ്ച കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യ ഫോണില്‍ സംസാരിച്ചാണ് ഹണിപ്രീതിനോട‍് ഹൈക്കോടതിയിലെത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആര്യയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹണിപ്രീത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങാനുള്ള ആലോചനകള്‍ നടക്കുന്നത്.

ദില്ലിയിലെത്തി അഭിഭാഷകന്‍റെ സഹായത്തോടെ ദില്ലി ഹൈക്കോടതിയില്‍ ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ബുധനാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. ആഗസ്റ്റ് 25 മുതല്‍ കാണാതായ ഹണിപ്രീതിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നെട്ടോട്ടമോടുമ്പോഴാണ് ഹണിപ്രീത് ദില്ലിയിലെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം

ഹണിപ്രീത് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിനെയും ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി ഹരിയാണയിലെ സ്ഥിരവാസിയായ ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിസമര്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

 കീഴടങ്ങുന്നതാണ് നല്ലത്

കീഴടങ്ങുന്നതാണ് നല്ലത്

ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി ഹണിപ്രീതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സ്വമേധയാ കീഴടങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കീഴടങ്ങാന്‍ തയ്യാറാവാതെ ഹണിപ്രീത് എന്തിനാണ് മൂന്ന് ആഴ്ചത്തെ സാവകാശം തേടുന്നതെന്നും ജസ്റ്റിസ് സേഗാള്‍ ആരാഞ്ഞു.

ദില്ലിയിലെത്തി

ദില്ലിയിലെത്തി


തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് ഇന്‍സാന്‍ അഭിഭാഷകനെ കാണുകയും ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുളളി കൂടിയായി പ്രഖ്യാപിച്ചിട്ടുള്ള ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാണ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നത്. നേരത്തെ തന്നെ പോലീസ് ഹണിപ്രീതിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

നേരത്തെ നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ ലക്ഷ്മിപൂര്‍, ബാല്‍രാമപൂര്‍, സിദ്ധാര്‍ദ്ധ് നഗര്‍, ശ്രവാഷ്ടി, ബഹ്റൈച്ച് എന്നീ പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 599.3 കിലോമീറ്റാണ് യുപിയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്നത്. അതോടെ നേപ്പാളിനോടടുത്ത പ്രദേശങ്ങളായ ഫിലിബിറ്റ്, മഹാരാജ്ഗ‍ഞ്ച് എന്നിവിടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിവരുന്നുണ്ട്.

 രണ്ട് കുറ്റങ്ങള്‍

രണ്ട് കുറ്റങ്ങള്‍


രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പ‍ഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

തിരഞ്ഞു മടുത്ത് പോലീസ്

തിരഞ്ഞു മടുത്ത് പോലീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദേരാ സച്ചാ വക്താവും അറസ്റ്റില്‍

ദേരാ സച്ചാ വക്താവും അറസ്റ്റില്‍

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

 43 പേരില്‍ ഹണിപ്രീത്

43 പേരില്‍ ഹണിപ്രീത്

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്‍സാന്‍. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+