കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ശ്രീനിവാസനെ പരിഹസിക്കുകയാണ് ചെയ്തത്'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയ്ക്ക് പിന്നാലെ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ കൂട്ടത്തോടെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി ധൂർത്തിന്റെ അങ്ങേയറ്റമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

 rameshchennithala

ലണ്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലാണ് സര്‍ക്കാര്‍ ചെലവില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരേ നേതൃപാടവത്തിനായി അയക്കുന്നത്. സംസ്ഥാനത്തെ 70 കോളേജുകളില്‍ നിന്നുള്ള യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്കാണ് അവസരം.
ഇതില്‍ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കന്‍മാരാണെന്നാണ് സൂചന. സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചെന്നിത്തല ഉയര്‍ത്തുന്നത് പോസ്റ്റ് വായിക്കാം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് പിന്നാലെ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ കൂട്ടത്തോടെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള തീരുമാനം ധൂർത്തിന്റെ അങ്ങേയറ്റമാണ്.

കേരളത്തിലെ സർവകലാശാലവിദ്യാർത്ഥികളും വിദേശ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താനായി
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ആയിരിക്കെ ടിപി ശ്രീനിവാസൻ ആവിഷ്കരിച്ച പദ്ധതിയെ അട്ടിമറിച്ചത് എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ സംഘടകനളായിരുന്നു.

എസ് എഫ് ഐ അക്രമാസക്തമായ സമരം അഴിച്ചു വിടുകയും ടി പി ശ്രീനിവാസനെ റോഡിലിട്ട് മർദ്ദിക്കുകയും ചെയ്തു. അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ശ്രീനിവാസനെ പരിഹസിക്കുകയാണ് ചെയ്തത്. അന്ന് ആ പദ്ധതി നടപ്പിലായിരുന്നെങ്കിൽ സമർത്ഥരായ കുട്ടികൾക്ക് മികച്ച അവസരം ലഭിക്കുമായിരുന്നു.

അക്കാദമിക് പരിസരം വികസിപ്പിക്കാനുള്ള തുക ഉപയോഗിച്ചാണ് ഇപ്പോൾ
എസ്.എഫ്.ഐ ക്കാർക്ക് അമിത പ്രാധാന്യം നൽകി 70 കോളേജ് യൂണിയന്‍ ചെയർമാൻമ്മാരെ ലണ്ടനിൽ കൊണ്ടു പോകുന്നത്.

English summary
Ramesh chennithala against union chairman's foreign visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X