രാംപൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: എസ്പി കോട്ടയില്‍ താമര വിരിയുന്നു? അസം ഖാന്റെ മണ്ഡലത്തില്‍ ബിജെപിക്ക് ലീഡ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബി ജെ പി അട്ടിമറി പ്രതീക്ഷയില്‍. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഒരുമണിക്കൂറിലേക്ക് കടക്കവെ രാംപൂരില്‍ ബി ജെ പി ലീഡ് നേടിയിരിക്കുകയാണ്. എസ് പിയുടെ സിറ്റിംഗ് സീറ്റാണ് ഇത്. 2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എസ് പിയുടെ അതികായരില്‍ ഒരാളായ അസം ഖാനെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ ആണ് രാംപൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
3.8 ലക്ഷം വോട്ടര്‍മാരാണ് രാംപൂര്‍ മണ്ഡലത്തില്‍ ഉള്ളത്. ജൂണില്‍ രാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ ആണ് വിജയിച്ചിരുന്നത്. ഈ വിജയം ഇവിടെ ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി ഇറങ്ങിയത്. ബി ജെ പി പ്രതീക്ഷ അസ്ഥാനത്താകില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മറുവശത്ത് അസം ഖാനെ സംബന്ധിച്ചിടത്തോളം തന്റെ കോട്ട നിലനിര്‍ത്താനുള്ള പോരാട്ടമാണ്. അസം ഖാന്റെ അനുയായിയായ അസിം രാജയാണ് എസ് പി സ്ഥാനാര്‍ത്ഥി. മുന്‍ പാര്‍ട്ടി എം എല്‍ എ ശിവ് ബഹാദൂര്‍ സക്‌സേനയുടെ മകന്‍ ആകാശ് സക്‌സേനയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications