• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാ രമ്യയുടെ ഡ്രീം റോള്‍! ജയലളിതയായി രമ്യാകൃഷ്ണന്‍... ഇത് കലക്കും, കലക്കി കടുക് വറുക്കും.. ഉറപ്പ്!!!

  • By Kishor

തമിഴ് സിനിമ അന്നോളം കണ്ടില്ലാത്ത ഒരു സ്ത്രീ വേഷമായിരുന്നു പടയപ്പയില്‍ രമ്യാ കൃഷ്ണന്‍ ചെയ്ത നീലാംബരി. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം കട്ടയ്ക്ക് കട്ട നിന്ന റോള്‍. ചില അവസരങ്ങളില്‍ രജനി പോലും രമ്യാ കൃഷ്ണന്റെ നീലാംബരിക്ക് മുന്നില്‍ ചെറുതായിപ്പോയി. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ആടിപ്പാടിയ രമ്യാ കൃഷ്ണന്‍ തന്നെയോ ഇത് എന്ന് സിനിമ കണ്ടവര്‍ അന്തം വിട്ടു.

Read Also: ഹനുമാന്‍ സ്വാമിയെ നഗ്നനാക്കി അപമാനിച്ചു? സംവിധായകന്‍ ജയന്‍ ചെറിയാന് ഫേസ്ബുക്ക് പൊങ്കാല, പൂരത്തെറി!

പിന്നീട് ഒരു വ്യാഴവട്ടക്കാലം വേണ്ടിവന്നു രമ്യാ കൃഷ്ണനെ തേടി അത്തരമൊരു റോള്‍ എത്താന്‍. അല്‍പം ലേറ്റായാലും ലേറ്റസ്റ്റായി തന്നെ രമ്യയെത്തേടി ആ വേഷമെത്തി. ബാഹുബലിയിലെ ശിവകാമി. പടയപ്പയിലെ നീലാംബരിയെക്കാള്‍ ശക്തം എന്ന് രമ്യാ കൃഷ്ണന്‍ തന്നെ പറഞ്ഞ റോള്‍. ഇപ്പോഴിതാ രമ്യാ കൃഷ്ണന്റെ മനസില്‍ മറ്റൊരു സ്വപ്‌നറോള്‍ കൂടി കയറിക്കൂടിയിരിക്കുന്നു. മറ്റൊന്നുമല്ല, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഓണ്‍ സ്‌ക്രീന്‍ വേഷം.

രമ്യാ കൃഷ്ണന്‍ തന്നെ ബെസ്റ്റ്

രമ്യാ കൃഷ്ണന്‍ തന്നെ ബെസ്റ്റ്

സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു ജയലളിതയുടേത്. അവരും ഒരു സിനിമാ നടിയായിരുന്നു. ജയലളിതയുടെ ജീവിതകഥ ഒരു സിനിമയാക്കിയാല്‍ അത് തമിഴില്‍ എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റാകും എന്നത് മൂന്നരത്തരം. ഇന്ന് ആ വേഷം ചെയ്യാന്‍ ഏറ്റവും പ്രാപ്തയായ ഒരു നടിയേ ഉള്ളൂ. അത് രമ്യാ കൃഷ്ണനാണ്. സംശയമുള്ളവര്‍ പടയപ്പയിലെയും ബാഹുബലിയിലേയും സീനുകള്‍ ഒന്ന് കൂടി എടുത്ത് നോക്കുക.

പറഞ്ഞത് രമ്യ തന്നെ

പറഞ്ഞത് രമ്യ തന്നെ

ജയലളിതയുടെ വേഷം സിനിമയില്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ രമ്യ കൃഷ്ണന്‍ തന്നെയാണ്. ഇത്രയും കാലം തന്നോട് പല ജേര്‍ണലിസ്റ്റുകളും ചോദിച്ചിട്ടുണ്ട് ഏതാണ് നിങ്ങളുടെ ഡ്രീം റോള്‍ എന്ന്. അപ്പോഴൊന്നും എനിക്കൊരു ഉത്തരം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കാ ചോദ്യത്തിന് ഉത്തരമുണ്ട്. മാഡം ജയലളിതയുടെ വേഷം സ്‌ക്രീനില്‍ ചെയ്യണം. അതാണെന്റെ ഡ്രീം റോള്‍.

ആ പോസ്റ്ററില്‍ കഥയുണ്ടോ

ആ പോസ്റ്ററില്‍ കഥയുണ്ടോ

ജയലളിതയുടെ ജീവിതം സിനിമയാകുന്നു എന്ന തരത്തില്‍ ഇതിനോടകം തന്നെ പോസ്റ്ററുകള്‍ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. രമ്യ കൃഷ്ണന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ജയലളിതയുടേത് പോലെ രമ്യാ കൃഷ്ണന്‍ സാരി ചുറ്റിയ തരത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്. ജയലളിതയുടെ വേഷം ചെയ്യാന്‍ ഏറ്റവും പറ്റിയ ആള്‍ രമ്യ കൃഷ്ണനാണ് എന്ന വിശ്വാസം ബലപ്പെടുത്തുന്നതാണ് ഈ പോസ്റ്റര്‍.

രമ്യയ്ക്കും കിട്ടി പോസ്റ്റര്‍

രമ്യയ്ക്കും കിട്ടി പോസ്റ്റര്‍

ഇങ്ങനെ ഒരു പോസ്റ്റര്‍ പ്രചരിക്കുന്ന കാര്യം രമ്യ കൃഷ്ണനും അറിയാം. തനിക്കും ഈ ഫോട്ടോ വാട്‌സ് ആപ്പില്‍ കിട്ടിയതായി രമ്യ കൃഷ്ണന്‍ പറഞ്ഞു. ഒരു സുഹൃത്താണ് എനിക്ക് ഈ ചിത്രം അയച്ചുതന്നത്. ഇത് ഒരു ഫാന്‍മേഡ് പോസ്റ്ററാണ് എന്നാണ് രമ്യാ കൃഷ്ണന്‍ പറയുന്നത്. ജയലളിതയുടെ ജീവിതം

സിനിമയാക്കുന്നതിനെക്കുറിച്ചോ താന്‍ അതില്‍ അഭിനയിക്കുന്നതിനെക്കുറിച്ചോ ഇത് വരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

വിളിച്ചാല്‍ ചെയ്തിരിക്കും

വിളിച്ചാല്‍ ചെയ്തിരിക്കും

വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒരു വേഷമാണിതെന്ന് രമ്യ കൃഷ്ണന് തന്നെ അറിയാം. എന്ന് കരുതി രമ്യാ കൃഷ്ണന്‍ ജയലളിതയുടെ വേഷം ചെയ്യില്ല എന്നൊന്നുമില്ല. തന്നെ ഇത്തരമൊരു റോളുമായി ആരെങ്കിലും സമീപിച്ചാല്‍ താന്‍ ഇത് ചെയ്തിരിക്കും എന്നാണ് രമ്യാ കൃഷ്ണന്‍ പറയുന്നത്. പക്ഷേ അങ്ങനെ ഏതെങ്കിലും ഒരാള്‍ സമീപിച്ചാല്‍ പോര, അതിന് രമ്യയുടെ പക്കല്‍ ചില ഡിമാന്‍ഡുകളൊക്കെയുണ്ട്.

ആ ഡിമാന്‍ഡുകള്‍ ഇവയാണ്

ആ ഡിമാന്‍ഡുകള്‍ ഇവയാണ്

നല്ലൊരു സിനിമാക്കാരനായിരിക്കണം. നല്ല തിരക്കഥയായിരിക്കണം. സെന്‍സുള്ള സിനിമയായിരിക്കണം. വെറുതെ കോലാഹലമുണ്ടാക്കാനോ ബഹളം വെക്കാനോ താനില്ല. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആരാധിക്കപ്പെട്ട, ശക്തയായ വനിതയാണ് ജയലളിത. ഞാനടക്കമുള്ള

ലക്ഷക്കണക്കിന് പേര്‍ക്ക് അവര്‍ പ്രചോദനമായിരുന്നു. അങ്ങനെയുള്ള ജയലളിതയെ അവതരിപ്പിക്കാന്‍ പറ്റിയാല്‍ എനിക്ക് കിട്ടുന്ന ബഹുമതി കൂടിയായിരിക്കും ഇത് - രമ്യ പറഞ്ഞു.

English summary
Tamil Actress Ramya Krishnan keen to play Jayalalithaa's life on film.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X