Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് കരഞ്ഞു, രാഹുൽ ഗാന്ധി നേരിട്ട അവസ്ഥയ്ക്ക് കാരണക്കാരി ഞാൻ; തുറന്ന് പറഞ്ഞ് രമ്യ സ്പന്ദന

ദില്ലി; ബിജെപിയെ വിറപ്പിച്ച കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡ് ആയിരുന്നു നടി കൂടിയായ രമ്യ സ്പന്ദന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ കുറിക്ക് കൊള്ളുന്ന പ്രതികരണങ്ങളിലൂടെ രമ്യ നേരിട്ട രീതികളെല്ലാം സോഷ്യൽ മാഡിയയിൽ പലപ്പോഴും വലിയ ചർച്ചയായിട്ടുണ്ട്. കോൺഗ്രസിന് വേണ്ടി സജീവമായി തന്നെ പ്രവർത്തിച്ച് കൊണ്ടിരിക്കവേയാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ അവർ സോഷ്യൽ മീഡിയ വിട്ടത്. പിന്നീട് പാർട്ടിയിൽ നിന്നും അകന്ന് കഴിയുകയായിരുന്നു അവർ.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

എന്തുകൊണ്ടാണ് രമ്യ പദവിയിൽ നിന്ന് ഒഴിഞ്ഞതെന്നോ കോൺഗ്രസ് രാഷ്ട്രീയം വിട്ടതെന്നോ അവരോ പാർട്ടിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ ചില തുറന്നുപറച്ചിലുകൾ നടത്തി രംഗത്തെത്തിയിരിക്കുകയാണ് രമ്യ. തന്നെ ഏറെ വേദനപ്പിച്ച, കരയിപ്പിച്ച സംഭവത്തെ കുറിച്ചാണ് രമ്യ സ്പന്ദന വെളിപ്പെടുത്തുന്നത്.

1

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ ബിജെപി അധികാരത്തിലേറി ദിവസങ്ങൾക്കകമായിരുന്നു രമ്യ സ്പന്ദനയുടെ സോഷ്യൽ മീഡിയയിൽ നിന്നുള്ള പിൻമാറ്റം. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു രമ്യയുടെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായിരുന്നു.ഇതോടെ അവർ ട്വിറ്റർ വിട്ടത്.

2

പിന്നീട് ട്വിറ്ററിലെ ബയോയില്‍ നിന്ന് രമ്യ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് എന്ന പദവി അവര്‍ നീക്കുകയും ചെയ്തു.എന്നാൽ രമ്യ മടങ്ങിയെത്തുമെന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും അത്തരം ചർച്ചകളിൽ നിന്ന് പാർട്ടി കേന്ദ്രങ്ങളെല്ലാം വിട്ടുനിൽക്കുകയായിരുന്നു. നടിയും ഈ പിൻമാറ്റത്തിന്റെ കാരണത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

3

ഇതിനിടയിൽ അവർ ബിജെപിയിലേക്ക് പോകുമെന്ന പ്രചരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവർ അപ്പോഴും വിട്ടു നിന്നു. ഇതാദ്യമായാണ് ഇപ്പോൾ തന്നെ വേദനിപ്പിച്ച സംഭവം അവർ തുറന്ന് പറയുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടിയിലെ ഏറ്റവും വലിയ വീഴ്ച എന്നാണ് രമ്യ സംഭവത്തെ കുറിച്ച് പറയുന്നത്.

4

2018 ൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായിരിക്കെ പാർട്ടി മുൻ എംപിമാരുമായി ജർമ്മനിയിൽ സന്ദർശനം നടത്തിയിരുന്നു. ജർമ്മനിയിലെ ബന്ദേസ്തഗ് മ്യൂസിയമായിരുന്നു സംഘം സന്ദർശിച്ചത്. അന്ന് രാഹുലിൻറെ യാത്രാ ചിത്രങ്ങൾ പുറത്തുവന്നതോടെ രാഹുലിനെതിരെ ബിജെപി ഉൾപ്പെടെയുള്ള എതിരാളികൾ കടുത്ത പരിഹാസമായിരുന്നു ഉയർത്തിയത്. അതിന് കാരണക്കാരി താനാണെന്ന് രമ്യ പറയുന്നു.

4


രാഹുൽ ഗാന്ധിയുടെ മ്യൂസിയം സന്ദർശന ചിത്രങ്ങൾ രമ്യയായിരുന്നു കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പങ്കുവെച്ചത്. ഒന്നുമില്ലാതിരുന്ന സ്ഥലത്തേക്ക് തുറിച്ച് നോക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമായിരുന്നു പരിഹാസത്തിന് കാരണമായത്. കടുത്ത ട്രോളായിരുന്നു രാഹുലിന് നേരിടേണ്ടി വന്നത്.

6

താൻ ചെയ്ത തെറ്റിന് രാഹുൽ കടുത്ത പരിഹാസം നേരിടേണ്ടി വന്നു. എന്നാൽ പരിഹാസത്തിന് പാത്രമായ അദ്ദേഹം ഒഴികെ എല്ലാവരും എന്നെ വിമർശിച്ചു. ഞാൻ കരഞ്ഞു. ഒരു കാര്യവുമില്ലാതെ ഞാനാണ് അദ്ദേഹത്തെ വിമർശനത്തിന് എറിഞ്ഞ് കൊടുത്തത്. ഞാൻ ചെയ്ത തെറ്റിന് അദ്ദേഹ്ത്തിന് എന്നെ പുറത്താക്കാമായിരുന്നു.

7

ഞാൻ രാജിവെയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. എന്നാൽ അദ്ദേഹം അത് തള്ളി. അടുത്ത തവണ ജാഗ്രത പുലർത്തണമെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വലിയ മനസാണത്, ദിവ്യ പറയുന്നു. അതേസമയം ഇതാണോ അതോ പദവി ഒഴിയാൻ മറ്റ് കാരണങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യം അവർ വ്യക്തമാക്കിയിട്ടില്ല.

8

2003 മുതൽ സിനിമയിൽ സജീവമായിരുന്ന രമ്യ 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. 2013 കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമ ഉപേക്ഷിച്ചത്.പിന്നീടാണ് അവർ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലപ്പത്തേക്ക് എത്തുന്നത്.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    10

    സോഷ്യൽ മീഡിയയിലൂടെ ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങനങ്ങൾ ഉയർത്തിക്കൊണ്ടുള്ള ദിവ്യയുടെ ഇടപെടലുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. മുൻപ് റാഫേൽ ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്കെതിരെ നടത്തിയ വിമർശനത്തിൽ ദിവ്യയ്ക്കെതിരെ രാജ്യദ്രോഹ കേസ് ഉൾപ്പെടെ ചുമത്തിയിരുന്നു.

    റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+