Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സ് വന്നില്ല, ക്രിക്കറ്റ് ടീം ഓട്ടോയില്‍, കൊണ്ടുപോയത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍!

ഗുവാഹത്തി: ടീം ബസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ണാടക രഞ്ജി ട്രോഫി താരങ്ങള്‍ ഓട്ടോ പിടിച്ച് സ്റ്റേഡിയത്തിലേക്ക് പോയി. രഞ്ജി ട്രോഫി കളിക്കാനായി ആസാമിലെത്തിയ കര്‍ണാട ക്രിക്കറ്റ് ടീമിനാണ് ഓട്ടോ പിടിച്ച് സ്റ്റേഡിയത്തില്‍ പോകേണ്ട ഗതികേട് ഉണ്ടായത്. ഇതുകൊണ്ടും തീര്‍ന്നില്ല, ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് പോകേണ്ട കര്‍ണാടക ക്യാപ്റ്റന്‍ വിനയ് കുമാറിനെ ഓട്ടോഡ്രൈവര്‍ കൊണ്ടുവിട്ടത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍.

ആസാമിനെതിരായ, കര്‍ണാടകയുടെ രഞ്ജി ട്രോഫി മത്സരത്തിന്റെ നാലാം ദിവസമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആസാം ക്രിക്കറ്റ് അസോസിയേഷനാണ് താരങ്ങള്‍ക്ക് ബസ് ഏര്‍പ്പാടാക്കേണ്ടിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസവും ബസ് സമയത്ത് എത്തിയിരുന്നു. എന്നാല്‍ നാലാമത്തെയും അവസാനത്തെയും ദിവസമായ ഞായറാഴ്ച 7 മണിയായിട്ടും ബസ് എത്തിയില്ല.

ranji

മാനേജരെ വിളിച്ച് ചോദിച്ചപ്പോള്‍ ബസ് പുറപ്പെട്ടു എന്നും ഉടന്‍ എത്തും എന്നും മറുപടി കിട്ടി. എന്നാല്‍ ഏഴര ആയിട്ടും ബസ് എത്തിയതുമില്ല. അവസാന ദിവസം അരമണിക്കൂര്‍ നേരത്തെ കളി തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ബസ് സമയത്ത് എത്താത്തിനെ തുടര്‍ന്ന് കളിക്കാര്‍ ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. ഒമ്പത് ഓട്ടോറിക്ഷകളിലാണ് കളിക്കാര്‍ സ്‌റ്റേഡിയത്തിലെത്തിയത്.

ഇന്ത്യയുടെ ദേശീയ താരങ്ങള്‍ ഉള്‍പ്പെട്ട ടീമിനാണ് ഈ ഗതികേട് ഉണ്ടായത്. നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരുമാണ് കര്‍ണാടക. ഇത്രയും കഷ്ടപ്പെട്ട് ഗ്രൗണ്ടിലെത്തിയിട്ടും കളി ജയിക്കാന്‍ കര്‍ണാടകയ്ക്ക് കഴിഞ്ഞില്ല. ആസാമിനെ രണ്ടാമിന്നിംഗ്‌സില്‍ ഓളൗട്ടാക്കാന്‍ കഴിയാതെ കര്‍ണാടക സമനില വഴങ്ങി. ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ആസാമിന് 3 പോയിന്റും കര്‍ണാടകയ്ക്ക് 1 പോയിന്റും കിട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+