സ്ത്രീ പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണെന്ന് ആശാറാം ബാപ്പു
ജോധ്പുര്‍: ഇന്ത്യയിലെ നിയമം അന്ധമാണെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ആശാറാം ബാപ്പു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ ദൈവം മാധ്യമങ്ങള്‍ക്കുമുന്നില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞത്.
പെണ്‍കുട്ടികള്‍ എന്തുപറഞ്ഞാലും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥായാണ് രാജ്യത്ത്. പെണ്‍കുട്ടികളുടെ മൊഴിയുണ്ടെങ്കില്‍ ആരെയും ജയിലിലിടാം. ഒട്ടേറെ പേര്‍ ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും ആശാറാം ബാപ്പു പറഞ്ഞു. ജയ്പൂരിലെ ഒരു പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് ആശാറാമും മകനും കാലങ്ങളായി ജയിലില്‍ കഴിയുകയാണ്.

തനിക്ക് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ആശാറാം കോടതിയെ ബോധിപ്പിച്ചു. പല അസുഖങ്ങളും നാള്‍ക്കുനാള്‍ മോശമായി വരികയാണ്. പുറത്തിറങ്ങി മികച്ച ചികിത്സ തേടണമെന്നാണ് ആഗ്രഹമെങ്കിലും അതിന് സാധിക്കുന്നില്ലെന്നും ആശാറാം പറഞ്ഞു. കോടതിക്കു പുറത്താണ് ആശാറാം മാധ്യമങ്ങളോട് സംസാരിച്ചത്.
ജോധ്പുരിലുള്ള ആശാറാമിന്റെ ആശ്രമത്തില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ആശാറാമിനെതിരായ കുറ്റം. 2013 ഓഗസ്ത് മുതല്‍ ആശാറാം ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. ഇതിനിടെ കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയതും ഏറെ വിവാദമായിരുന്നു.












Click it and Unblock the Notifications