കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു; കേന്ദ്രത്തിനെതിരെ രാഹുല്‍

Google Oneindia Malayalam News

ദില്ലി: റേഷന്‍ കാര്‍ഡ് ദാതാക്കളെ ദേശീയ പതാക നിര്‍ബന്ധിച്ച് വാങ്ങിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കട ഉടമകള്‍ നിര്‍ബന്ധിച്ചാണ് ആളുകളെ കൊണ്ട് ദേശീയ പതാക വാങ്ങിപ്പിക്കുന്നത്. ബിജെപി ദേശീയത വില്‍ക്കുകയാണ്. പാവപ്പെട്ടവന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുകയാണ് ബിജെപിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!

1

എന്നാല്‍ അങ്ങനൊരു സംഭവമേ ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്തരം നിര്‍ദേശങ്ങളൊന്നും ആര്‍ക്കും നല്‍കിയിട്ടില്ല. റേഷന്‍ ഷോപ്പുകളോട് അങ്ങനെ നിര്‍ദേശിച്ചിട്ടില്ല. ഒരു റേഷന്‍ ഷോപ്പിന്റെ ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനും റദ്ദാക്കിയതായും സര്‍ക്കാര്‍ പറഞ്ഞു.

ത്രിവര്‍ണപതാക എന്നത് നമ്മുടെ അഭിമാനമാണ്. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ട് അത്. ദേശീയത ഒരിക്കലും വിറ്റഴിക്കാന്‍ പാടില്ല. റേഷന്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുകയും, ദേശീയ പതാകയ്ക്കായി ഇരുപത് രൂപ ആവശ്യപ്പെടുകയും ചെയ്യുന്നത് നാണക്കേടാണെന്നും രാഹുല്‍ കുറിച്ചു.

ത്രിവര്‍ണ പതാകയെ മാത്രമല്ല രാജ്യത്തെ പാവപ്പെട്ടവന്റെ ആത്മാഭിമാനത്തെ കൂടിയാണ് ആക്രമിച്ച് ഇല്ലാതാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ ട്വിറ്ററില്‍ ഒരു വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍, ഇരുപത് രൂപ നല്‍കി ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരായെന്ന് പരാതി പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ബിജെപി എംപി വരുണ്‍ ഗാന്ധിയും ഈ സംഭവത്തിനതെിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യം 75ാം സ്വാതന്ത്ര്യ ദിന ആഘോഷിക്കുന്ന വേളയില്‍ ഇത്തരമൊരു സംഭവം നടന്നത് പാവപ്പെട്ടവനൊരു ബാധ്യതയായി മാറുമെന്നും വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.

ദേശീയ പതാകയ്ക്ക് നിര്‍ബന്ധിച്ച് പണം വാങ്ങുന്നത് നാണംകെട്ട കാര്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയ പതാക ഓരോ ഇന്ത്യക്കാരന്റെ മനസ്സിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. അതേസമയം എല്ലാ വീട്ടിലും പതാക ഉയര്‍ത്തണമെന്ന ക്യാമ്പയിനുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ഈ വിമര്‍ശനം വന്നിരിക്കുന്നത്

ഹര്‍ ഗര്‍ തിരംഗ എന്ന ക്യാമ്പയിനാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് നടത്തുന്നത്. ചൈനയില്‍ നിന്നടക്കം പോളിസ്റ്റര്‍ ദേശീയ പതാക ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുല്‍ നേരത്തെ ഈ വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. ഖാദി മേഖലയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

ഓഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് ഇക്കാര്യം വലിയ വിജയമാക്കാനാണ് ബിജെപി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

മഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനമഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങന

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
ration card holder forced to buy national flags from ration shop says rahul gandhi, govt denies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X