മാസ്ക് ധരിച്ചില്ല; ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയും ഭാര്യയും
രാജ്കോട്ട്: കൊവിഡ് കാലമാണ്. എല്ലാവരും പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണം എന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വിദദ്ധരും മിനിട്ടിന് മിനിട്ടിന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ വിവാദം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും ആണ് ഈ വിവാദത്തിന്റെ കേന്ദ്ര ബിന്ദുക്കള്‍. മാസ്ക് ധരിക്കാത്ത കാര്യം ചോദ്യം ചെയ്ത വനിത പോലീസുകാരിയോട് ഇവര്‍ തട്ടിക്കയറി എന്നാണ് ആക്ഷേപം. എന്തായാലും സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍...

ഗുജറാത്തിലെ രാജ്കോട്ടില്‍
ഗുജറാത്തിലെ രാജ്കോട്ടില്‍ ആണ് സംഭവം നടക്കുന്നത്. രവീന്ദ് ജഡേജയും ഭാര്യ റിവാ സോലങ്കിയും കാറില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ആയ സോനല്‍ ഗോസായി കാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്.

മാസ്ക് ധരിച്ചില്ല
രവീന്ദ്ര ജഡേജ മാസ്ക് ധരിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഭാര്യ മാസ്ക് ധരിച്ചിരുന്നില്ലത്രെ. ഇത് കണ്ടാണ് മഹില സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ സോനല്‍ ഗോസായി കാര്‍ തടഞ്ഞതും ഇടപെട്ടതും. ഓഗസ്റ്റ് 10, തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.
Recommended Video

പിഴ അടയ്ക്കാന്‍
മാസ് ധരിക്കാത്തത് ചോദ്യം ചെയ്യുക മാത്രമല്ല, അതില്‍ പിഴ അടയ്ക്കാനും ലൈസൻസ് കാണിക്കാനും സോനല്‍ ഗോയാസി ആവശ്യപ്പെട്ടു. എന്നാല്‍ ഇതോടെ സംഭവം തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. പോലീസ് കോൺസ്റ്റബിൾ മോശമായി പെരുമാറി എന്നാണ് ജഡേജയുടെ ആരോപണം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇതിനിടെ സോനല്‍ ഗോസായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. രാജ്കോട്ടിലെ കിസാന്‍പാര ചൗക്കില്‍ വച്ചായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.

എഫ്ഐആർ ഇല്ല
രവീന്ദ്ര ജഡേജയുടെ ഭാര്യ മാസ്ക് ധരിച്ചിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാകുന്നത് എന്നാണ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനോഹര്‍സിങ് ജഡേജ പറയുന്നത്. പ്രശ്നം എങ്ങനെയാണ് വഷളായത് എന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications