കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ നയം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഒറ്റയ്ക്ക് ജനവിധി തേടും, അഖിലേഷും മായാവതിയും ഒന്നിച്ചു

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിക്കെതിരെ അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കി ജനവിധി തേടാന്‍ തീരുമാനിച്ചിരിക്കെ കോണ്‍ഗ്രസിന് സഖ്യത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാകുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. യുപിയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

സഖ്യം രൂപീകരിക്കാന്‍ വേണ്ടി ഒരു പാര്‍ട്ടിയുടെയും പിന്നാലെ പോകില്ലെന്നും കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നത് ജനങ്ങളുടെ അഭിലാഷമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മായാവതി-അഖിലേഷ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും ചേരുന്ന സഖ്യമാണ് യുപിയില്‍ വരാന്‍ പോകുന്നത് എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കാതെയാണ് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുന്നത്. തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം....

ഒറ്റയ്ക്ക് ജനവിധി തേടും

ഒറ്റയ്ക്ക് ജനവിധി തേടും

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ജനവിധി തേടുമെന്ന് മുതിര്‍ന്ന രാജ്യസഭാംഗം പിഎല്‍ പുനിയ പറഞ്ഞു. മല്‍സരിക്കാന്‍ സഖ്യം വേണമെന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സഖ്യത്തിന് വേണ്ടി ആരുടെയും പിന്നാലെ പോകില്ലെന്നും പുനിയ പറഞ്ഞു.

കോണ്‍ഗ്രസുമായി അകന്നു

കോണ്‍ഗ്രസുമായി അകന്നു

കോണ്‍ഗ്രസുമായി അകന്നിരിക്കുകയാണ് എസ്പി നേതാവ് അഖിലേഷും ബിഎസ്പി നേതാവ് മായാവതിയും. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് ഇവരെ അകറ്റിയത്. യുപിയില്‍ കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കേണ്ടെന്നാണ് ഇരുനേതാക്കളുടെയും തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രചാരണം ശരിയല്ലെന്ന് എസ്പി

പ്രചാരണം ശരിയല്ലെന്ന് എസ്പി

സീറ്റ് പങ്കുവെക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മായാവതിയും അഖിലേഷും കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരസ്യനിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനെ അകറ്റാന്‍ നോക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് എസ്പിയിലെ രണ്ടാമനായ രാം ഗോപാല്‍ യാദവ് പറഞ്ഞു. വാര്‍ത്തകള്‍ തെറ്റാണെന്നും എല്ലാം ഭാവനയാണെന്നും അഖിലേഷിന്റെ അമ്മാവന്‍ കൂടിയായ രാം ഗോപാല്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

അടുത്താഴ്ച നിര്‍ണായക യോഗം

അടുത്താഴ്ച നിര്‍ണായക യോഗം

അടുത്താഴ്ച മായാവതിയും അഖിലേഷും വീണ്ടും യോഗം ചേരുന്നുണ്ട്. അന്ന് സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. മായാവതിയുടെ ജന്‍മദിനമായ ജനുവരി 15ന് യുപിയില്‍ വന്‍ പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടിലുള്ളത്. പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷണം ലഭിച്ചിട്ടില്ല.

സഖ്യത്തിന് ധാരണയായി

സഖ്യത്തിന് ധാരണയായി

അതേസമയം, എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കാന്‍ ധാരണയുണ്ടാക്കിയെന്ന് എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സഖ്യത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞുവെന്നും ഇനി പ്രഖ്യാപനത്തിന്റെ ആവശ്യം മാത്രമേയുള്ളൂവെന്നും ചൗധരി പറഞ്ഞു.

 കോണ്‍ഗ്രസിനെ അകറ്റില്ല

കോണ്‍ഗ്രസിനെ അകറ്റില്ല

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തിയാണ് രാം ഗോപാല്‍ യാദവ്. കോണ്‍ഗ്രസിനെ അകറ്റാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും രാം ഗോപാല്‍ യാദവ് പറയുന്നു. കോണ്‍ഗ്രസിനെ അകറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സീറ്റ് വിഭജന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

എസ്പിയും ബിഎസ്പിയും സീറ്റുകള്‍ തുല്യമായി പങ്കുവെക്കാനാണ് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപാര്‍ട്ടി നേതൃത്വവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 35 സീറ്റുകള്‍ വീതം ഇരുപാര്‍ട്ടികളും മല്‍സരിക്കും. നാല് സീറ്റ് ആര്‍എല്‍ഡിക്ക് വിട്ടുകൊടുക്കും. അമേത്തിയിലും റായ്ബറേലിയും സഖ്യം മല്‍സരിക്കില്ല. ബാക്കി നാല് സീറ്റുകള്‍ ചെറിയ കക്ഷികള്‍ക്ക് കൈമാറുമെന്നുമാണ് ധാരണയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈനീസ് പട്ടാളം യുദ്ധത്തിന് ഒരുങ്ങുന്നു; പ്രസിഡന്റ് നിര്‍ദേശം നല്‍കി, ലോക യുദ്ധത്തിനുള്ള ഒരുക്കമോ? ചൈനീസ് പട്ടാളം യുദ്ധത്തിന് ഒരുങ്ങുന്നു; പ്രസിഡന്റ് നിര്‍ദേശം നല്‍കി, ലോക യുദ്ധത്തിനുള്ള ഒരുക്കമോ?

English summary
Ready To Fight Alone, Says Congress After Mayawati-Akhilesh Yadav UP Snub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X