വിവാദത്തില്‍ ഷമിയുടെ ട്വിസ്റ്റ്, മകള്‍ക്ക് വേണ്ടി ഹസിനോട് സംസാരിക്കാം, എന്ത് വിട്ടുവീഴ്ച്ചയുമാവാം!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പുതിയ ട്വിസ്റ്റ്. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പാകിസ്താന്‍കാരിയെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കാനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷമി. വിഷയത്തില്‍ ഭാര്യ ഹസിന്‍ ജഹാനുമായി സംസാരിക്കാന്‍ തയ്യാറാണെന്നും ഷമി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഭാര്യയുടെ മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും ഷമിക്ക് കേസില്‍ നിന്ന് അത്ര പെട്ടെന്നൊന്നും രക്ഷപ്പെടില്ലെന്നാണ് സൂചന. ഷമിയുടെ അവിഹിത ബന്ധങ്ങള്‍ക്കുള്ള തെളിവുകള്‍ നേരത്തെ തന്നെ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഷമിയുടെ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതിലൊക്കെ അന്വേഷണവും നടക്കുന്നുണ്ട്. തുടര്‍ന്ന് ഹസിന്‍ ജഹാന്റെ മൊഴി വനിതാ സെല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഭാര്യയുമായുള്ള പ്രശ്‌നം പരിഹരിച്ചാലും വാതുവെപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ആരോപണങ്ങള്‍ ഷമിക്ക് തിരിച്ചടിയാവും.

ഭാര്യയുമായി സംസാരിക്കണം

ഭാര്യയുമായി സംസാരിക്കണം

തന്റെ പേരില്‍ നടക്കുന്ന വിവാദം ഇത്രയൊക്ക കോലാഹലമുണ്ടാക്കിയതില്‍ വല്ലാത്ത ദു:ഖമുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഹസിന്‍ ജഹാനെ കാണണമെന്നുണ്ട്. അവരോടെനിക്ക് സംസാരിക്കണം. സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് ഇതെങ്കില്‍ തീര്‍ച്ചയായും പരിഹരിക്കും മകളുടെ കാര്യമോര്‍ത്ത് വല്ലാത്ത സങ്കടമുണ്ട്. അവളായിരിക്കും ഇതില്‍ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നത്. അവള്‍ക്ക് വേണ്ടി കൂടിയാണ് ഈ സംസാരം നടക്കാന്‍ പോകുന്നത്. ഇതിന് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോകണമെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്ട്. ഞാന്‍ സംസാരിക്കാം മാപ്പുപറയാനും തയ്യാറാണ്. എന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ കൂടി ഞാന്‍ മാപ്പുപറയാന്‍ തയ്യാറാണ്. ഭാര്യയെ വേദനിപ്പിച്ചെങ്കില്‍ അതിനും മാപ്പ് പറയാന്‍ തയ്യാറാണ്. എല്ലാം മകള്‍ക്ക് വേണ്ടിയാണെന്നും ഷമി പറഞ്ഞു. അത് എപ്പോള്‍ വേണമെന്ന് ഹസിന്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പച്ചക്കള്ളം

പച്ചക്കള്ളം

സ്വന്തം ഇമേജ് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നതെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. പക്ഷേ നേരില്‍ കാണാനോ സംസാരിക്കാനോ അയാള്‍ തയ്യാറല്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷമി അഭിനയിക്കുകയാണ്. തന്നെ പലതവണ മര്‍ദിച്ചിട്ടുണ്ട് ഷമി. അതുകൊണ്ട് ഷമി യാതൊരു കാരണവശാലും വിശ്വസിക്കാന്‍ സാധിക്കില്ല. മകളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഷമി ഒരിക്കലും തയ്യാറാവാറില്ല. പിന്നെങ്ങനെയാണ് ഇപ്പോള്‍ മകളെ കുറിച്ച് ഓര്‍മ വന്നത്. ഇതെല്ലാം അഭിനയമാണ്. ഷമി തന്നെ കൊല്ലാന്‍ ശ്രമിക്കുമെന്ന ഭയമുണ്ട്. മകളുടെ ജീവനും ഭീഷണിയുണ്ട്. ഷമി മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാരും ഇതിനെല്ലാം പിന്തുണ നല്‍കുന്നുണ്ട്. അത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ഹസിന്‍ പറയുന്നു.

അവരൊന്നിക്കണം...

അവരൊന്നിക്കണം...

ഹസിനും ഷമിയും തമ്മില്‍ നടക്കുന്ന പ്രശ്‌നം എന്താണ് അറിയില്ലെന്ന് ഹസിന്റെ പിതാവ് ഹസന്‍ പറഞ്ഞു.ഏന്തായാലും മാതാപിതാക്കളെന്ന നിലയില്‍ വളരെ ദു:ഖമുണ്ടാക്കുന്ന കാര്യമാണത്. അവര്‍ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഹസിനും ഷമിക്കും മാത്രമേ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അറിയൂ. അതുകൊണ്ട് ആരെ പിന്തുണയ്ക്കണമെന്ന് ശരിക്കും അറിയില്ല. ഷമി ശരിക്കും നല്ല വ്യക്തിയാണ്. കുടുംബത്തിലുള്ളവര്‍ക്കൊക്കെ അദ്ദേഹത്തെ പറ്റി നല്ല മതിപ്പാണ്. വളരെ കുറച്ച് സംസാരിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഷമിയെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ലെന്ന് ഹസന്‍ പറഞ്ഞു.

പിതാവിനെ അറിയിച്ചിരുന്നില്ല

പിതാവിനെ അറിയിച്ചിരുന്നില്ല

ഷമി ഇത്രയധികം മോശമായോ എന്ന് ദൈവത്തിന് മാത്രമേ പറയാന്‍ സാധിക്കൂവെന്ന ഹസന്‍ വ്യക്തമാക്കി. എന്നാല്‍ പിതാവിന് ഇക്കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. ഇത്രയും കാലം താന്‍ പീഡനങ്ങളെല്ലാം ഒറ്റയ്ക്ക് സഹിക്കുകയായിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിട്ടും സഹിച്ചു. എന്നാല്‍ പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്ത് തന്നെ ഒഴിവാക്കാനാണ് ശ്രമമെന്ന് അറിഞ്ഞതോടെയാണ് പിതാവിനെ കാര്യങ്ങള്‍ അറിയിച്ചതെന്ന് ഹസിന്‍ പറഞ്ഞു. നേരത്തെ ഹസിന്റെ കുടുംബം ഈ വിഷയത്തില്‍ അവരെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. ഷമി മാന്യമായി പെരുമാറുന്ന വ്യക്തിയാണ് എന്ന നിലപാടിലായിരുന്നു ഹസന്‍. തുടര്‍ന്നാണ് ഷമിക്കെതിരെ ഹസിന് നിയമ പോരാട്ടം ഒറ്റയ്ക്ക് ആരംഭിച്ചത്.

മുഹമ്മദ് ഷമിക്കെതിരെ ഹസിന്‌റെ ആരോപണങ്ങള്‍ തീരുന്നില്ല.. വനിതാ സെല്‍ മൊഴിയെടുത്തു

ഷമിക്ക് കുരുക്ക് മുറുകുന്നു, വിവാഹമോചനത്തിന് ശ്രമം, തന്നെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയെന്ന് ഹസിന്‍

തമിഴ്നാട്ടിൽ കാട്ടു തീ; 20 വിദ്യാർത്ഥികൾ കുടുങ്ങി, അപകടസ്ഥലത്ത് വ്യാമസേനയുടെ ഹെലികോപ്ടര്‍ എത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ready to talk with hasin jahan for my daughter says mohammed shami

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്