കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തരൂരിനെ ശരിക്കും ഇഷ്ടപ്പെട്ടു', വീഡിയോ പങ്കുവെച്ച് നടി, ശശി തരൂരിന് പിന്തുണയുമായി മീര ചോപ്ര

Google Oneindia Malayalam News

ദില്ലി: അനിശ്ചിതത്വങ്ങള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെഎന്‍ ത്രിപാഠി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിചിരിക്കുന്നത്.

ഹൈക്കമാന്‍ഡിന്റെയും ജി 23 നേതാക്കളുടേയും പിന്തുണ ഖാര്‍ഗെയ്ക്ക് ഉണ്ട്. അതേസമയം ശശി തരൂരിനെ പിന്തുണച്ച് നടി മീരാ ചോപ്ര രംഗത്ത് വന്നത് വൈറലായിരിക്കുകയാണ്.

1

കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഗാന്ധി കുടുംബം ഇല്ലെന്ന് തീരുമാനിച്ചതോടെയാണ് തിരഞ്ഞെടുപ്പിനുളള സാധ്യത തുറന്നത്. അശോക് ഗെഹ്ലോട്ടും ദിഗ്വിജയ് സിംഗും അടക്കമുളളവരുടെ പേരുകള്‍ ആദ്യം ഉയര്‍ന്നെങ്കിലും അവസാന ഘട്ടത്തിലാണ് നാടകീയമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ രംഗപ്രവേശം. ജി 23 നേതാക്കള്‍ ശശി തരൂരിനെയല്ല, ഖാര്‍ഗെയെ ആണ് പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2

അതിനിടെയാണ് നടി മീരാ ചോപ്ര തരൂരിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത് ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററിലാണ് നടിയുടെ പ്രതികരണം. ശശി തരൂരിനെ തനിക്ക് ശരിക്കും ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ ശ്രദ്ധിക്കുമെന്നും മീര ചോപ്ര കുറിച്ചു. എബിപി ന്യൂസിന് തരൂര്‍ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയും മീര ചോപ്ര പങ്കുവെച്ചിട്ടുണ്ട്.

3

ഭാരതത്തിന്റെ ഭാവിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ്പ് അത്യാവശ്യമാണെന്ന് അഭിമുഖത്തില്‍ തരൂര്‍ പറയുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. ആരാണ് നയിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ഇത് ഒരിക്കലും ശത്രുക്കള്‍ തമ്മിലുളള മത്സരമല്ല. താന്‍ ഖാര്‍ഗെയ്ക്കും ദിഗ്വിജയ് സിംഗിനുമൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചയാളാണ്. സഹപ്രവര്‍ത്തകരാണ് തങ്ങള്‍.

4

അതുകൊണ്ട് തന്നെ സൗഹൃദമത്സരമാണ് തങ്ങള്‍ക്കിടയില്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ത് തീരുമാനിക്കുന്നുവോ അത് നടക്കും. വരുന്ന പൊതുതിരഞ്ഞെടുപ്പ് ജയിക്കണം എങ്കില്‍ രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമുണ്ട്. ഭരിക്കുന്ന സര്‍ക്കാര്‍ ബുര്‍ഡോസര്‍ നീതി നടപ്പാക്കുന്ന കാലത്ത് ശക്തമായ ഒരു പ്രതിപക്ഷം എന്നത് രാജ്യത്തെ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്.

നികേഷ്, ബൈജു, അജകുമാര്‍, ഭാഗ്യലക്ഷി.. ഇത് ഒരാൾക്ക് വേണ്ടിയല്ല, അഡ്വക്കേറ്റ് ടിബി മിനി പറയുന്നുനികേഷ്, ബൈജു, അജകുമാര്‍, ഭാഗ്യലക്ഷി.. ഇത് ഒരാൾക്ക് വേണ്ടിയല്ല, അഡ്വക്കേറ്റ് ടിബി മിനി പറയുന്നു

5

കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തങ്ങളെ വിട്ട് പോയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ അടുത്ത തിരഞ്ഞെടുപ്പാകുമ്പോഴേക്കും കോണ്‍ഗ്രസിന് സാധിക്കണം. നേരത്തെ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ വിട്ട് പോയതിന് അര്‍ത്ഥം അവര്‍ കടുത്ത ഹിന്ദുത്വവാദികളായി എന്നല്ല. നിരവധി ആളുകള്‍ ബിജെപിയിലും മോദിയിലും അതൃപ്തരാണ്. കോണ്‍ഗ്രസിനെ കൊണ്ട് പറ്റും എന്നുളള വിശ്വാസം അവരിലുണ്ടാക്കണം, തരൂര്‍ പറഞ്ഞു.

എങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മിഎങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മി

English summary
'really like this guy Shashi Tharoor, totally rooting for him', Actress Meera Chopra supports Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X