വിദേശ പണമിടപാട്: ഓക്‌സ്ഫാം ഇന്ത്യയെ കുറിച്ച് അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദ്ദേശം
ദില്ലി: വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സര്‍ക്കാരിതര സംഘടനയായ ഓക്‌സ്ഫാം ഇന്ത്യയെ കുറിച്ച് അന്വേഷണം നടത്താന്‍ സി ബി ഐക്ക് നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ അമെന്റ്‌മെന്റ് ആക്ട് നിലവില്‍ വന്നതിന് ശേഷം ഓക്‌സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് വിദേശ പണം കൈമാറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സമാനമായ മറ്റ് സംഘടനകള്‍ക്കോ അല്ലെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി വഴിയോ എഫ് സി ആര്‍എയുടെ വ്യവസ്ഥകള്‍ മറികടക്കാന്‍ ഓക്‌സ്ഫാം ഇന്ത്യ പദ്ധതിയിടുന്നതായി കാണിക്കുന്ന ഇമെയിലുകള്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഈ സ്ഥാപനവും ഓക്‌സ്ഫാം ഇന്ത്യയുടെ ഫണ്ട് കൈമാറ്റ ശൃംഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. എഫ് സി ആര്‍ ലൈസന്‍സ് റദ്ദായ സ്ഥാനത്തിന് വിദേശ പണം സ്വീകരിക്കാന്‍ അനുമതിയില്ല.
ഓക്‌സ്ഫാം ഇന്ത്യയുടെ എഫ് സി ആര്‍ എ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 21 സ്വതന്ത്ര സംഘടനകളുടെ കൂട്ടായ സംരഭമാണ് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍. യു കെയിലെ ഓക്‌സ്‌ഫോഡാണ് ഓക്‌സ്ഫാമിന്റെ ആസ്ഥാനം. ആഗോള തലത്തില്‍ ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഓക്‌സഫാാം ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ ശാഖയാണ് ഓക്‌സാഫാം ഇന്ത്യ.












Click it and Unblock the Notifications