Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൈ'വിടാതെ മിസോറാം

ഐസ്വാള്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വാസമായത് മിസോറാം. ബി ജെ പിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും നല്‍കിയ ഞെട്ടലിന് ചെറിയൊരു ആശ്വാസമായത് ഇവര്‍ രണ്ടുപേരുമില്ലാത്ത മിസോറാമാണ്.

ഭരണം നിലനിര്‍ത്താനിറങ്ങിയ കോണ്‍ഗ്രസിന് വേണ്ടി രണ്ട് സീറ്റുകളിലും ജയിച്ച് മുഖ്യമന്ത്രി ലാല്‍ തന്‍ഹാല ഗംഭീര പ്രകടനമാണ് നടത്തിയത്. സെര്‍ചിപില്‍ 734 വോട്ടിന്റെ വ്യത്യാസത്തില്‍ മിസോറാം നാഷണല്‍ ഫ്രണ്ടിന്റെ ലാല്‍റാംസുവയെ തോല്‍പിച്ചു. രണ്ടാമത്തെ മണ്ഡലമായ റാംഗ്തുര്‍സോയില്‍ അല്‍പം കൂടി ഭേദമായിരുന്നു നില. 4985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലാല്‍ ഇവിടെ ജയിച്ചത്.

sonia-gnadhi

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ലാല്‍ ഇവിടെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നത്. ബി ജെ പിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ഭീഷണിയില്ലാത്ത മിസോറാമില്‍ നാഷണല്‍ ഫ്രണ്ടാണ് കോണ്‍ഗ്രസിന് എതിരാളി. എം എന്‍ എഫ്, എം പി സി, മരാലാന്‍ഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പാര്‍ട്ടികളാണ് മിസോറാം നാഷണല്‍ ഫ്രണ്ടിലെ പ്രധാന പാര്‍ട്ടികള്‍.

രാജസ്ഥാനിലും തലസ്ഥാനമായ ദില്ലിയിലും ഭരണം നഷ്ടമായ ശക്തമായ കോണ്‍ഗ്രസിന് മിസോറാമിലെ വിജയം നല്‍കുന്ന ആശ്വാസം ചെറുതല്ല. ദില്ലിയിലും രാജസ്ഥാനിലും അലയടിച്ച ഭരണവിരുദ്ധ തരംഗത്തെ മിസോറാമില്‍ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പി ഭരണത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+