കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരാൻ മത, രാഷ്ട്രീയ കൂടിച്ചേരലുകൾ കാരണമായി: ലോകാരോഗ്യ സംഘടന

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന ഇത്തരം ഒത്തുചേരലുകൾ രോഗവ്യാപനം രൂക്ഷമാകാൻ കാരണമായി

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഇത്തരത്തിൽ അതിവേഗം വൈറസ് വ്യാപനത്തിന് കാരണമായത് മത, രാഷ്ട്രിയ കൂടിച്ചേരലുകൾ ഉൾപ്പടെയുള്ള സംഭവങ്ങളാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന ഇത്തരം ഒത്തുചേരലുകൾ രോഗവ്യാപനം രൂക്ഷമാകാൻ കാരണമായി. പ്രതിവാര എപ്പിഡെമോളജിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

WHO

"ലോകാരോഗ്യസംഘടന നടത്തിയ സമീപകാലത്തെ റിസ്ക് വിലയിരുത്തലിൽ, ഇന്ത്യയിൽ COVID-19 സംപ്രേഷണത്തിന്റെ പുനരുജ്ജീവനത്തിനും ത്വരിതപ്പെടുത്തലിനും നിരവധി സാധ്യതയുള്ള ഘടകങ്ങളുണ്ടെന്ന് കണ്ടെത്തി, SARS-CoV-2 വേരിയന്റുകളുടെ കേസുകളുടെ അനുപാതത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്; മതപരവും രാഷ്‌ട്രീയവുമായ ഒത്തുചേരൽ പരിപാടികൾ ആളുകൾ അടുത്ത് ഇടപഴകുന്നതിലേക്ക് നയിച്ചു." റിപ്പോർട്ടിൽ പറയുന്നു.

​തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണെന്നും പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്​തത്​. ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിനും മരണനിരക്കിനും കാരണമാകുമെന്നും ​േലാകാരോഗ്യ സംഘടന പറയുന്നു. ആഗോള കോവിഡ്​ കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്​. മരണനിരക്കിൽ 30 ശതമാനവും. ഇത്​ അയൽ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Recommended Video

cmsvideo
Rana Ayyub Shares Video Of Dead Bodies In Kanpur Amid Covid19

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

അതേസമയം രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച മൂന്നര ലക്ഷത്തിന് താഴെയായിരുന്ന കൊവിഡ് രോഗികളെങ്കില്‍ ഇന്നലെ അത് വീണ്ടും മൂന്ന് ലക്ഷത്തിന് മുകളിലായി. സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്ന കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.62 ലക്ഷം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 കോടി 35 ലക്ഷം പിന്നിട്ടു. ചൊവ്വാഴ്ച 3.48 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Religious and political events among the cause for Covid-19 spike in India says WHO report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X