കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസിന് വില കൂടിയാലെന്താ, അഞ്ച് രൂപ ഇളവുമുണ്ടല്ലോ!

കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോളും ഡീസലും ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ എല്‍പിജി ഓണ്‍ലൈന്‍ വഴി വാങ്ങുന്നവര്‍ക്കും ഇളവ്

  • By Gowthamy
Google Oneindia Malayalam News

ദില്ലി : കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോളും ഡീസലും ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ എല്‍പിജി ഓണ്‍ലൈന്‍ വഴി വാങ്ങുന്നവര്‍ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.

പൊതു മേഖലാ എണ്ണക്കമ്പനികളാണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 0.75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.

പൊതുമേഖല എണ്ണക്കമ്പനികള്‍

പൊതുമേഖല എണ്ണക്കമ്പനികള്‍

പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും പണം അടയ്ക്കുന്നവര്‍ക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് രൂപയാണ് ഇളവ്.

 എല്ലാം ഓണ്‍ലൈന്‍വഴി

എല്ലാം ഓണ്‍ലൈന്‍വഴി

പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഉപഭേക്താക്കള്‍ക്ക് പണം നിലവിലെ ഒണ്‍ലൈന്‍ രീതികളായ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി പണം നല്‍കാം. കൂടാതെ ഗ്യാസ് വെബ് ബുക്കിങ് വഴി ബുക്ക് ചെയ്യാവുന്നതുമാണ്.

കാഷ് മെമ്മോ സിലിണ്ടര്‍ എത്തിക്കുമ്പോള്‍

കാഷ് മെമ്മോ സിലിണ്ടര്‍ എത്തിക്കുമ്പോള്‍

സബ്‌സിഡി ഉള്ള സിലിണ്ടറിനും ഇല്ലാത്തതിനും ഈ ഇളവ് ലഭിക്കും. ഡിസ്‌കൗണ്ട് സഹിതമുള്ള കാഷ് മെമ്മോ സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ലഭിക്കും. റീട്ടെയില്‍ വിലയില്‍ നിന്ന് ഇളവായ അഞ്ച് രൂപ കുറച്ചിരിക്കുന്നതാണ് അടയ്‌ക്കേണ്ട തുക.

 0.75 ശതമാനം

0.75 ശതമാനം

നേരത്തെ പെട്രോളിനും ഡീസലിനും ഡിജിറ്റല്‍ പേമെന്റിലൂടെ പണം നല്‍കുന്നവര്‍ക്ക് 0.75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ കാഷ് ബാക്കായി ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുന്ന രീതിയിലാണ് ഇളവ്.

അതിജീവിക്കുന്നതിന്

അതിജീവിക്കുന്നതിന്

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനു പി ന്നാലെ ഉണ്ടായ ചില്ലറക്ഷാമം അവസാനിച്ചിട്ടില്ല. ഇത് നേരിടുന്നതിനാണ് സര്‍ക്കാര്‍ ഇത്തരം നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
After petrol and diesel, buying and paying for cooking gas (LPG) online will get consumers a discount of Rs 5 per cylinder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X