വിവാദ ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്ക്കര്‍ പുറത്ത്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി
ഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐ എ എസ്) നിന്ന് പൂജ ഖേദ്കറിനെ കേന്ദ്രം പിരിച്ചുവിട്ടു. ഐ എ എസ് ലഭിക്കുന്നതിനായി ഒ ബി സി നോൺ ക്രീമിലെയ്ർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി, രേഖകൾ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊബേഷൻ ഓഫീസറായിരുന്ന പൂജയെ പുറത്താക്കിയത്യ നേരത്തെ പൂജയുടെ ഐ എ എസ് സെലക്ഷൻ യു പി എസ് സി റദ്ദാക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങൾ വന്നതിന് പിന്നാലെ പൂജയുടെ ഐ എ എസിലേക്കുള്ള തിരഞ്ഞെടുപ്പ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. ഒബിസി ഉദ്യോഗാർത്ഥികൾക്കും വികലാംഗർക്കും വേണ്ടിയുള്ള ഇളവ് മാനദണ്ഡങ്ങൾ അവർ ഉപയോഗിച്ചതായി കണ്ടെത്തി. കൂടാതെ, മുൻ മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥനായ പൂജയുടെ പിതാവിന് 40 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും തെളിഞ്ഞു, ഒ ബി സി നോൺ ക്രീമി ലെയർ വിഭാഗത്തിൽ നിന്ന് പൂജയെ അയോഗ്യയാക്കി.

പൂജയുടെ അമ്മ മനോരമ ഖേദ്കർ ആളുകളെ ഭീഷണിപ്പെടുത്താൻ തോക്ക് ചൂണ്ടി കാണിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു തുടർന്നാണ് മനോരമ ഖേദ്കറെ അറസ്റ്റ് ചെയ്തത്. പൂജയുടെ പിതാവ് ദിലീപ് ഖേദ്കർ തൻ്റെ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സ്വന്തമാക്കിയതിന് ഇപ്പോൾ അന്വേഷണത്തിലാണ്.
വൈകല്യത്തിനുള്ള ഇളവ് സ്ഥിരീകരിക്കാൻ സർക്കാർ സ്ഥാപനത്തിൽ നിർബന്ധിത ആരോഗ്യ പരിശോധനയ്ക്ക് വിധേയയാകുന്നതിലും പൂജ ഖേദ്കർ പരാജയപ്പെട്ടു. ഈ കണ്ടെത്തലുകളെ തുടർന്ന് യു പി എസ് സി പൂജയെ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് ആജീവനാന്തമായി വിലക്കി.
1954 ലെ ഐ എ എസ് ( പ്രൊബേഷൻ നിയമം 12ാം റൂൾ പ്രകാരമാണ് പൂജയെ സർവീസിൽ നിന്ന് പുറത്താക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. ഐ എ എസ് ( പ്രൊബേഷൻ ) നിയമം 12 ാം റൂൾ പ്രകാരമാണ് പൂജയെ സർവീസിൽ നിന്ന് പുറത്താക്കാൻ കേന്ദ്ര സർക്കാപർ ഉത്തരവിട്ടത്.
കേന്ദ്ര പഴ്സൻ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് യു പി എസ് സി പൂജയുടെ ഐ എ എസ് സെലക്ഷൻ റദ്ദാക്കിയത്. പൂനെയിൽ സബ്കളക്ടറായിരുന്നു പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിന് പിന്നാലെയാണ് ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയമുയർന്നത്. യു പി എസ് സി പരീക്ഷയിൽ 841ാം റാങ്കായിരുന്നു.












Click it and Unblock the Notifications