ഒരു സീറ്റ് പോലും ഇല്ലാതിരുന്നപ്പോഴാണ് ബിജെപി ഭരണം പിടിച്ചത്; മമത വരുന്നതും അതേവഴിയില്‍!!
ന്യൂഡല്‍ഹി: ബംഗാളില്‍ ബിജെപിയുമായുള്ള പോരാട്ടത്തില്‍ വിജയിച്ച മമത അടുത്ത സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ്. ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങിക്കഴിഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി മികച്ച വിജയം നേടിയ ഏക നേതാവ് മമതയാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ മമത ബാനര്‍ജിയെ മുന്നില്‍ നിര്‍ത്താനുള്ള ആലോചനകള്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കരുനീക്കങ്ങള്‍. മാസങ്ങള്‍ക്കിടെ ത്രിപുരയില്‍ തൃണമൂലിലേക്ക് അരലക്ഷത്തിലധികം പേരാണ് കടന്നുവന്നത്. കൂടുതലും ബിജെപിയില്‍ നിന്നാണ്. ബിജെപി ത്രിപുരയുടെ അധികാരം പിടിച്ച അതേ രൂപത്തില്‍ മമത വരുമെന്നാണ് പ്രചാരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ഒരംഗം പോലുമുണ്ടായിരുന്നില്ല. സിപിഎം 25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചുവരികയായിരുന്നു ത്രിപുര. വികസന മുരടിപ്പും നരേന്ദ്ര മോദി പ്രഭാവവുമാണ് ത്രിപുരയില്‍ ബിജെപിക്ക് തുണയായത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യം.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ബംഗാളില്‍ മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയത്. ശേഷം ത്രിപുരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മമത ബാനര്‍ജി. നിരവധി പേരാണ് ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏപ്രിലിന് ശേഷം 60000 പേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു എന്ന് നേതാക്കള്‍ പറയുന്നു. ഇതില്‍ അര ലക്ഷത്തിലധികം ബിജെപി പ്രവര്‍ത്തകരാണത്രെ.

ഒരു സീറ്റ് പോലുമില്ലാതിരിക്കുമ്പോഴാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ബിജെപി ത്രിപുരയുടെ ഭരണം പിടിച്ചത്. സമാനമായ രീതിയില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപി ഇക്കാര്യത്തില്‍ ആശങ്കയിലാണ് എന്ന് അടുത്തിടെ നടന്ന ചില സംഭവങ്ങള്‍വ്യക്തമാക്കുന്നു.
ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അടുത്തിടെ ത്രിപുരയില്‍ എത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ത്രിപുര തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നുമെന്നാണ് അഭിഷേകിന്റെ പ്രഖ്യാപനം. ഇതിന് ശേഷം ത്രിണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ബിജെപി നടത്തിയത്. അവരുടെ ആശങ്കയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ത്രിണമൂല്‍ നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, ത്രിപുരയില്‍ സംഘടനാ സംവിധാനം പോലുമില്ലാത്ത ത്രിണമൂല്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് എതിരാളികളല്ലെന്നും സിപിഎമ്മുമായിട്ടാണ് പോരാട്ടമെന്നും ബിജെപി വക്താവ് നാബേന്ദു ഭട്ടാചാര്യ പറഞ്ഞു. 60 അംഗ നിയമസഭയില്‍ ഒരു എംഎഎല്‍എ പോലും തൃണമൂലിനില്ല. മാത്രമല്ല, അവര്‍ക്ക് എടുത്തുകാട്ടാന്‍ ഒരു നേതാവും ത്രിപുരയില്‍ ഇല്ലെന്നും ഭട്ടാചാര്യ പറഞ്ഞു.

25 വര്‍ഷം സിപിഎം ഭരിച്ച ത്രിപുരയില്‍ ഒരു എംഎല്‍എ പോലും ബിജെപിക്കില്ലായിരുന്നു. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തി. സമാനമായ രീതിയില്‍ മമതയുടെ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷണം. ബിജെപിയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിനെതിരെ വിമതപ്രവര്‍ത്തനം ശക്തമാണ്. ഇതും ത്രിണമൂലിന് അനൂകൂലമായ സാഹചര്യം ഒരുക്കുമെന്നും ത്രിണമൂല്‍ നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ തൃണമൂലില്‍ ചേര്‍ന്ന സുഷ്മിത ദേവ് ആണ് ത്രിപുരയില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നത്. അഭിഷേക് ബാനര്‍ജി, കുണാള്‍ ഘോഷ് എന്നിവര്‍ തുടര്‍ച്ചയായി ത്രിപുരയില്‍ എത്തുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയില്‍ പതിവില്ലാത്ത രീതിയില്‍ ത്രിണമൂലുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചതും പുതിയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ബംഗാളില്‍ നിന്നുള്ള വോട്ടര്‍മാര്‍ ത്രിപുരയില്‍ വളരെയധികമുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം. കോണ്‍ഗ്രസിലുള്ള ചിലരും മമതയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന.












Click it and Unblock the Notifications