അര്‍ണബ് ഗോസ്വാമി ജയിലില്‍ തന്നെ; ജാമ്യാപേക്ഷയില്‍ അധികം വൈകാതെ വിധി
മുംബൈ: ആത്മഹത്യാ പ്രേരണ കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റിവച്ചു. അധികം വൈകാതെ വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി വാദം കേട്ടിരുന്നു. കോടതിയുടെ ദീപാവലി അവധി ആരംഭിച്ചിട്ടുണ്ട്. എങ്കിലും അര്‍ണബിന്റെ ഹര്‍ജി പരിഗണിക്കാന്‍ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു.

അര്‍ണബിന് ജാമ്യാപേക്ഷയുമായി കീഴ്കോടതിയെ സമീപിക്കുന്നതില്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് അര്‍ണബ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവച്ചു. അര്‍ണബിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ പോലീസ് പുനഃപരിശോധനാ ഹര്‍ജി അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിലെ വിധി പരിശോധിച്ച ശേഷമാകും അര്‍ണബ് കീഴ്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക എന്നാണ് വിവരം.
ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അധികാരം നല്കുന്ന 439ാം വകുപ്പ് പ്രകാരമാണ് അര്‍ണബ് ഗോസ്വാമി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അതേസമയം, സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പ്രതിക്ക് തടസമില്ലെന്നും നാല് ദിവസത്തിനകം കോടതി തീര്‍പ്പ് കല്പ്പിക്കണമെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇന്റീരിയന്‍ ഡിസൈനര്‍ അന്വെ നായിക് മാതാവ് കുമുദ് നായിക് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും 2018 മെയ് മാസത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വെ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ മാതാവിനെ കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്.
ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമി, ഫിറോസ് ശൈഖ്, നിദേശ് സര്‍ദ എന്നിവരാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മൂന്നു പേരും മൂന്ന് കമ്പനികളുടെ മേധാവികളാണ്. 5.5 കോടി രൂപ മൂവരും നല്‍കാനുണ്ടെന്നും ഇത് ലഭിക്കാത്തത് കാരണം താന്‍ സാമ്പത്തിക പ്രയാസത്തിലായെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആന്‍വെക്ക് വലിയ കടബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തിരിച്ച് നല്കാന് സാധിക്കാതെ ഇയാള്‍ പ്രയാസത്തിലായിരുന്നു. മൂന്ന് പേരുടെയും കമ്പനികളില്‍ ജോലി ചെയ്തത് വകയിലാണ് പണം കിട്ടേണ്ടിയിരുന്നത്. അത് ലഭിക്കാത്തതാണ് ആന്‍വെയെ പ്രതിസന്ധിയിലാക്കിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications