കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളെ രക്ഷിക്കൂ.. കേണപേക്ഷിച്ച് സന്ദര്‍ശകര്‍: ഹോട്ടലിലുണ്ടായിരുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍!!

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാമായ കാബൂളിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ആക്രമണം നടത്തിയ ഭീകരരെ മുഴുവന്‍ വധിച്ചു. ശനിയാഴ്ച രാത്രി ആയുധസന്നാഹങ്ങളുമായി ഹോട്ടലിനുള്ളില്‍ പ്രവേശിച്ച ഭീകരര്‍ ഹോട്ടല്‍ ജീവനക്കാരെയും അതിഥികളെയും ബന്ദികളാക്കുകയും വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍‌ ഹോട്ടലിനുള്ളില്‍ പ്രവേശിച്ചതോടെ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ വെടിവെയ്പും ഉണ്ടായിരുന്നു. 12 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ഹോട്ടലില്‍ നിന്ന് ബന്ദികളാക്കിയവരെ മോചിപ്പിച്ചിട്ടുള്ളത്. എഎഫ്പിയെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 41 വിദേശികള്‍ ഉള്‍പ്പെടെ 153 പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്.

ഹോട്ടലിന്റെ അടുക്കള വഴി പ്രധാനപ്പെട്ട ഭാഗങ്ങളിലേയ്ക്ക് പ്രവേശിച്ച ഭീകരര്‍ അതിഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നേരെ നിരത്തി വെടിയുതിര്‍ക്കകയായിരുന്നുവെന്നാണ് ആക്രമണത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഹോട്ടല്‍ മാനേജര്‍ നല്‍കുന്ന വിവരം. നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റസ്റ്റോറന്റും സ്വിമ്മിംഗ് പൂളുമുള്ള നാലാമത്തെ നിലയിലാണ് ആക്രമണമുണ്ടായത്.

നിരവധി മരണം

ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ എത്രപേര്‍ മരിച്ചു എന്നത് സംബന്ധിച്ചുള്ള വിവരം ലഭ്യമല്ല. ആറോളം പേര്‍ക്ക് പരിക്കേറ്റതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് അക്രമികളില്‍ രണ്ട് പേരെ അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് വധിച്ചതായി അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലിലെ മുറികള്‍ ഒഴിപ്പിച്ച് സൈന്യവും പോലീസും പരിശോധന നടത്തിവരികയാണ്. നിരവധി ഗ്രനേഡുകളുമായാണ് സംഘം ഹോട്ടലിനുള്ളിലെത്തിയതെന്നും അഫ്ഗാന്‍ അധികൃതരെ ഉദ്ധരിച്ച് റോയിറ്റേ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് എംബസി മുന്നറിയിപ്പ്

കാബൂളിലെ ഹോട്ടലുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്. ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

സംരക്ഷണ വലയത്തില്‍

അഫ്ഗാനിസ്താനില്‍ അതീവ സുരക്ഷാ വലയത്തിലുള്ള ഹോട്ടലിനുള്ളില്‍ പ്രവേശിച്ച ഭീകരരാണ് ആക്രമണം നടത്തിയിട്ടുള്ളത്. കാബൂളിലെ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള കെട്ടിടം കൂടിയാണിത്. നേരത്തെ 2011ല്‍ താബിബാന്‍ ഭീകരര്‍ ഇതേ ഹോട്ടല്‍ ആക്രമിച്ചിരുന്നു. കാബൂള്‍ നഗരത്തിലെ സുപ്രധാന ആഢംബര ഹോട്ടലുകളിലൊന്നാണിത്. ഞായറാഴ്ച ഹോട്ടലില്‍ വച്ച് ഐടി കോണ്‍ഫറന്‍സ് നടക്കാനിരിക്കെ 100 ഓളം ഐടി മാനേജര്‍മാരും എന്‍ജിനീയര്‍മാരും ഹോട്ടലില്‍ ഉണ്ടായിരിക്കെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 മുംബൈ ഭീകരാക്രമണത്തിന് സമാനം

മുംബൈ ഭീകരാക്രമണത്തിന് സമാനം

2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2008 നവംബറില്‍ മുംബൈയിലെ താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ് എന്നിവിടങ്ങളിലായി നടന്ന ഭീകരാക്രമണ പരമ്പരയില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. താജ് ഹോട്ടലിനുള്ളില്‍ കടന്ന ഭീകരര്‍ ഹോട്ടലിലുണ്ടായിരുന്നവരെ ബന്ദിയാക്കി ആക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്. സമാനമായ അവസ്ഥയാണ് കാബൂലിലെ അന്താരാഷ്ട്ര ഹോട്ടലിലും ഇപ്പോഴുള്ളത്.

English summary
Four heavily-armed gunmen raided Kabul's landmark Intercontinental Hotel on Saturday, shooting at guests and staff and setting the building on fire, officials said, in an hours-long assault that is still ongoing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X